Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2018 11:02 AM IST Updated On
date_range 19 Jun 2018 11:02 AM ISTതിരുവമ്പാടി തോട്ടത്തിൻ കടവ് പാലത്തിനടുത്ത് മയക്കുമരുന്ന് ലോബി
text_fieldsbookmark_border
* സി.പി.എം നേതാവിെൻറ വീട് ആക്രമിച്ചതായി പരാതി തിരുവമ്പാടി: തിരുവമ്പാടി തോട്ടത്തിൻ കടവ് പാലത്തിന് സമീപവും പാതിരാമണ്ണ് മേഖലയിലും മദ്യ മയക്ക്മരുന്ന് ലോബി താവളമാക്കുന്നു. തിരുവമ്പാടി ടൗൺ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സംഘമാണ് ഇവിടേക്ക് പ്രവർത്തനം മാറ്റിയതത്രെ. ഇതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. കഴിഞ്ഞ ദിവസം സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിൽ ഇവിടെയുള്ള ഷെഡ് പൊളിച്ചുമാറ്റിയിരുന്നു. ഇതോടെ മയക്കുമരുന്ന് ലോബി ഞായറാഴ്ച രാത്രി സി.പി.എം പ്രവർത്തകെൻറ വീടാക്രമിച്ചതായി പ്രവർത്തകർ പരാതിപ്പെട്ടു. തിരുവമ്പാടി വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗം എ. ഗിരീഷിെൻറ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. രാത്രി ഒരു മണിയോടെ ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ തിരുവമ്പാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇത്തരത്തിൽ അക്രമം നടത്തി സാമൂഹിക വിരുദ്ധർക്ക് പാർട്ടിയെ പിന്തിരിപ്പിക്കാനാവില്ലെന്ന് സി.പി.എം ബ്രാഞ്ച് സെക്രട്ടറി ജനാർദനൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story