Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2018 11:02 AM IST Updated On
date_range 19 Jun 2018 11:02 AM ISTജൂൺ 19 വായനദിനം -----------------വേട്ടാളി ദേശീയ ഗ്രന്ഥശാല 65 വർഷം പിന്നിടുന്നു
text_fieldsbookmark_border
കക്കട്ടിൽ: വടകര താലൂക്കിലെ മികച്ച ലൈബ്രറികളിലൊന്നായ വേട്ടാളി ദേശീയ ഗ്രന്ഥശാല 65 വർഷം പിന്നിടുന്നു. 1953ൽ വേട്ടാളി മണലിൽതാഴെ വയലിൽ പി.ആർ. കുഞ്ഞിക്കേളു അടിയോടി ഉദ്ഘാടനം ചെയ്ത വായനശാലയാണിത്. കുന്നുമ്മൽ കലാസമിതി എന്ന പേരിൽ പി.പി. കൃഷ്ണൻ പ്രസിഡൻറും കുഞ്ഞികൃഷ്ണൻ നമ്പ്യാർ സെക്രട്ടറിയും ടി.കെ. കുഞ്ഞിരാമൻ നായർ ട്രഷററുമായി ഒമ്പതംഗ പ്രവർത്തക സമിതി നാമമാത്ര പുസ്തകങ്ങളുമായാണ് ഗ്രന്ഥശാല ആരംഭിച്ചത്. ഇന്ന് പ്രദേശത്തെ നിരവധി പേർക്ക് അക്ഷരവെളിച്ചം പകരുന്നതാണ് ഇൗ വായനശാല. തുടക്കത്തിൽ മണലിൽ കേളപ്പെൻറ കടയിലായിരുന്നു വായനശാല. പിന്നീട്, മഠത്തിൽ ശങ്കരവാര്യർ സൗജന്യമായി നൽകിയ സ്ഥലത്ത് കെട്ടിടം നിർമിച്ചു. ഗ്രന്ഥശാലക്ക് സ്ഥിരം കെട്ടിടം ആയതോടെ പ്രവർത്തകരുടെ ഉത്സാഹം വർധിക്കുകയും ഗ്രന്ഥാലയത്തിെൻറ വളർച്ചക്ക് ആക്കം കൂട്ടുകയും ചെയ്തു. ഇന്ന് പ്രദേശത്തെ കലാ-കായിക-സാംസ്കാരിക പ്രവർത്തനങ്ങൾക്കടക്കം നേതൃത്വം നൽകുന്ന പ്രദേശത്ത മികച്ച ഒരു സ്ഥാപനമായി വളർന്നിരിക്കുകയാണ് ഇൗ ഗ്രന്ഥാലയം. നിരവധി അമൂല്യമായ ഗ്രന്ഥങ്ങളുള്ള വടകര താലൂക്കിലെ മികച്ച ഗ്രന്ഥാലയമാണിത്. ഗ്രന്ഥശാല പ്രസ്ഥാനത്തിെൻറ പ്രവർത്തനം സജീവമായതോടെ ഇൗ ഗ്രന്ഥാലയത്തിന് കൂടുതൽ ഉൗർജം നൽകി. 1958ൽ ഗ്രന്ഥശാല കേരള ഗ്രന്ഥശാല സംഘത്തിെൻറ 2591ാം നമ്പർ ആയി രജിസ്റ്റർ ചെയ്തു. 1973ൽ വടകര താലൂക്കിലെ ഏറ്റവും നല്ല ഗ്രന്ഥാലയത്തിനുള്ള കേരള ഗ്രന്ഥശാല സംഘത്തിെൻറ റോളിങ് ഷീൽഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടി. ലൈബ്രറിക്ക് പുറമെ ഇ-വിജ്ഞാനകേന്ദ്രം, ദേശീയ ഗ്രന്ഥശാല വനിതാവേദി, ബാലവേദി, യുവത എന്നിവയും സജീവമായി പ്രവർത്തിച്ചുവരുന്നു. ഇവരുടെ കൂട്ടായ്മയിൽ കലാകായിക പ്രവർത്തനങ്ങൾ നടന്നുവരുന്നു. കേരളത്തിൽ സാക്ഷരത പ്രസ്ഥാനങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ ഇൗ ഗ്രന്ഥാലയവും മുൻപന്തിയിലുണ്ടായിരുന്നു. ദേശീയ ഗ്രന്ഥശാലക്ക് കീഴിൽ സ്വന്തമായി സ്ഥലമെടുത്ത് ആരംഭിച്ച വേട്ടാളി കസ്തൂർബ അംഗൻവാടി ഇന്നും ഗ്രന്ഥശാലയുടെ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. പിഞ്ചുകുട്ടികൾക്ക് അറിവിെൻറ വെളിച്ചം നൽകാൻ 1971ലാണ് തുടക്കത്തിൽ നഴ്സറി സ്കൂളായി ഉദ്ഘാടനം ചെയ്തത്. ഗ്രന്ഥശാലയുടെ കീഴിൽ വർഷങ്ങളായി സൗജനയ ഹിന്ദി പരിശീലനവും നടത്തിവരുന്നു. വീടുകളിൽ പുസ്തകം എത്തിച്ചുകൊടുക്കുന്ന സമ്പ്രദായമടക്കം വായനക്കാർക്ക് സൗകര്യമൊരുക്കാനും ഗ്രന്ഥശാല കമ്മിറ്റി നേതൃത്വം നൽകുന്നു. നിലവിൽ കെ. ചന്ദ്രൻ പ്രസിഡൻറും വി.ഇ. ചന്ദ്രൻ സെക്രട്ടറിയുമായ 11 അംഗ കമ്മിറ്റിയാണ് ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story