Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബാണാസുര മലയിൽ വ്യാപക...

ബാണാസുര മലയിൽ വ്യാപക മണ്ണിടിച്ചിൽ: അനധികൃത ക്വാറിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു

text_fields
bookmark_border
p3 lead * ജീവിതം വഴിമുട്ടി ആദിവാസി കുടുംബങ്ങൾ * 41 കുടുംബങ്ങൾ കഴിയുന്നത് ദുരിതാശ്വാസ ക്യാമ്പിൽ വെള്ളമുണ്ട: ശക്തമായ മഴയിൽ ബാണാസുര മലയിൽ വ്യാപക മണ്ണിടിച്ചിൽ. ഇതോടെ വാളാരംകുന്നിൽ പ്രവർത്തിക്കുന്ന അനധികൃത ക്വാറിക്കെതിരെ പ്രതിഷേധം ശക്തമായി. ക്വാറി പരിസ്ഥിതി ദുർബലപ്രദേശത്ത് ഏൽപിക്കുന്ന ആഘാതം പ്രദേശത്തെ വൻ ദുരന്തത്തിലേക്ക് നയിക്കുന്നു. നീർച്ചാലുകൾ മണ്ണിട്ട് മൂടിയും മലമുകളിൽ വ്യാപകമായി കുന്നിടിച്ചും മരം മുറിച്ചുമുള്ള ക്വാറിയുടെ പ്രവർത്തനം ആദിവാസികളുടെ ജീവനുതന്നെ ഭീഷണിയുയർത്തുകയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം ഇവിടെ ഉരുൾപൊട്ടിയിരുന്നു. മലവെള്ളം ശക്തമായി കോളനിയിലൂടെ ഒഴുകിയപ്പോൾ ആദിവാസികൾ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മൊതക്കര സ്കൂളിൽ ഏർപ്പെടുത്തിയ ദുരിതാശ്വാസ ക്യാമ്പിലാണ് ഇപ്പോൾ 41 ആദിവാസി കുടുംബങ്ങൾ കഴിയുന്നത്. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വാളാരംകുന്ന് ആദിവാസി കോളനിയിലാണ് മൂന്നിലധികം സ്ഥലത്ത് ഉരുൾപൊട്ടലുണ്ടായത്. കുട്ടികളും വൃദ്ധരുമടക്കം നൂറോളം ആളുകളുള്ള കോളനിയിൽ വ്യാഴാഴ്ച പുലർച്ചയാണ് ക്വാറിക്ക് സമീപത്തായി ശക്തമായ മണ്ണിടിച്ചിലുണ്ടായത്. കോളനിയിലെ അങ്കണവാടി കെട്ടിടത്തിനോട് ചേർന്നും ചന്ദ്രൻ എന്നയാളുടെ വീടി​െൻറ പിറകുവശത്തുമാണ് ശക്തമായ ഉരുൾപൊട്ടലുണ്ടായത്. സുരക്ഷ ഭീഷണി കണക്കിലെടുത്ത് ആദിവാസികളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലെ ശക്തമായ മഴയിൽ മലമുകളിൽനിന്ന് ഒഴുകിയ വെള്ളം നീർച്ചാൽ അടഞ്ഞുകിടക്കുന്നതിനാൽ വഴിതെറ്റി കോളനിയിലേക്ക് ഒഴുകുകയായിരുന്നുവെന്ന് ആദിവാസികൾ പറഞ്ഞു. ആദിവാസി വീടുകളുടെ അരികിലൂടെ വെള്ളവും മണ്ണും ശക്തമായി ഒഴുകി താഴേക്ക് പതിക്കുമ്പോൾ വീടുകളിൽ ആദിവാസികൾ ഭീതിയോടെ കഴിയുകയായിരുന്നു. ബാണാസുര മലമുകളിലെ വാളാരംകുന്നിന് മുകളിൽ പണിയ, കാട്ടുനായ്ക്ക വിഭാഗത്തിലെ കുടുംബങ്ങളാണ് ഒറ്റപ്പെട്ട് കഴിയുന്നത്. കൃഷിയിടത്തിലുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ വ്യാപക കൃഷിനാശവും ഉണ്ടായി. സമീപത്തെ മലമുകളിലും വ്യാപകമായ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. വനത്തിനകത്തും മണ്ണിടിഞ്ഞ് താഴ്ന്നത് ആശങ്കയുണ്ടാക്കുന്നു. വിവിധ സമയങ്ങളിൽ നടത്തിയ പഠനങ്ങളിലെല്ലാം ബാണാസുര മലയിലെ ക്വാറിയുടെ പ്രവർത്തനം ഉരുൾപൊട്ടലുണ്ടാവാൻ കാരണമാകുന്നതായി അധികൃതർതന്നെ ചൂണ്ടിക്കാണിച്ചിട്ടും നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധം വ്യാപകമാണ്. സമീപത്തെ മംഗലശ്ശേരി മലയിലും മണ്ണിടിച്ചിൽ വ്യാപകമാണ്. മുമ്പ് ഇവിടത്തെ ആദിവാസി കോളനിയിൽ ഉരുൾപൊട്ടി ഒരാൾ മരിച്ചിരുന്നു. 1998ൽ കാപ്പിക്കളത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ 11 പേരും നിരവിൽപുഴ മട്ടിലിയത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ രണ്ടുപേരും മരിച്ചു. വയനാടിനെ നടുക്കിയ ഈ ദുരന്തങ്ങളെല്ലാം ബാണാസുരമലയുടെ ചുവട്ടിലായിരുന്നു. SATWDL6 SATWDL7 ബാണാസുര വാളാരംകുന്നിൽ കഴിഞ്ഞ ദിവസം ഉണ്ടായ മണ്ണിടിച്ചിലുകൾ ക്വാറി തുടർപ്രവർത്തനം വീടുകൾക്ക് ഭീഷണിയെന്ന് റിപ്പോർട്ട് മാനന്തവാടി: വാളാരംകുന്നിൽ പ്രവർത്തിക്കുന്ന അനധികൃത ക്വാറിയുടെ പ്രവർത്തനം പുനരാരംഭിച്ചാൽ സമീപത്തെ കോളനിക്ക് ഭീഷണിയെന്ന് റിപ്പോർട്ട്. വെള്ളമുണ്ട വില്ലേജ് ഓഫിസറാണ് ശനിയാഴ്ച സബ് കലക്ടർക്ക് റിപ്പോർട്ട് നൽകിയത്. ഉരുൾപൊട്ടലിനെ തുടർന്ന് ക്വാറിയുടെ പ്രവർത്തനം കഴിഞ്ഞ ദിവസം നിർത്തിെവച്ചിരുന്നു. വെള്ളമുണ്ട വില്ലേജിലെ റീ.സ. നമ്പർ 239ൽപ്പെട്ട സ്ഥലത്താണ് ക്വാറി പ്രവർത്തിക്കുന്നത്. ഉരുൾപൊട്ടലിനെ തുടർന്ന് പ്രദേശത്തുനിന്ന് മാറ്റിപ്പാർപ്പിച്ച ആദിവാസി കുടുംബങ്ങൾ മഴ ശമിച്ചതോടെ തിരികെ പോയാലും ഭീഷണി നിലനിൽക്കുന്നുണ്ട്. മുമ്പ് ക്വാറിയുടെ പ്രവർത്തനം അനധികൃതമെന്ന് കാണിച്ച് സബ് കലക്ടർ റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിനെതിരെ ക്വാറി ഉടമ ഹൈകോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിക്കുകയായിരുന്നു. സബ് കലക്ടർ ഉൾപ്പെടെയുള്ളവർ ക്വാറി പ്രവർത്തനമേഖലയിൽ പ്രവേശിക്കരുതെന്ന ഉത്തരവും ഇയാൾ സമ്പാദിച്ചിരുന്നു. ഏപ്രിൽ മുതൽ പഞ്ചായത്ത് ലൈസൻസ് ഇല്ലാതെയാണ് ക്വാറി പ്രവർത്തിച്ചുവരുന്നത്. ദുരന്ത സാധ്യതയുള്ള പ്രദേശമാണെന്ന് ഭൗമശാസ്ത്ര സംഘം റിപ്പോർട്ട് നൽകിയ സ്ഥലത്താണ് വൻതോതിൽ പാറ ഖനനം നടക്കുന്നത്. SATWDL12 വാളാരംകുന്നിലെ അനധികൃത ക്വാറി --------------------------- കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക് സുല്‍ത്താന്‍ ബത്തേരി: കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് പരിക്കേറ്റു. ചെതലയം മാളപ്പാടി നായ്ക്ക കോളനിയിലെ വിജയനാണ് (28) പരിക്കേറ്റത്. വാരിയെല്ലിന് പരിക്കേറ്റ ഇയാളെ ബത്തേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ തേനെടുക്കാന്‍ കാട്ടില്‍ പോയപ്പോഴാണ് വിജയനെ ആന ആക്രമിച്ചത്. കുറിച്യാട് റേഞ്ചില്‍ വണ്ടിക്കടവ് ഫോറസ്റ്റ് സ്‌റ്റേഷനില്‍പെടുന്ന ദൊട്ടകുളം വനമേഖലയില്‍ വെച്ചാണ് ആനയുടെ ആക്രമണം ഉണ്ടായത്. വനത്തില്‍ ഏഴ് കിലോമീറ്റര്‍ ഉള്ളിലാണ് അപകടം നടന്നത്. വിജയനൊപ്പം മറ്റു മൂന്നുപേർ കൂടി ഉണ്ടായിരുന്നു. ഇവരാണ് വിജയൻ അപകടപ്പെട്ടത് വനംകുപ്പിനെ അറിയിച്ചത്. ഉടന്‍തന്നെ വനംവകുപ്പ് ഇടപെട്ട് വിജയനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story