Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2018 11:23 AM IST Updated On
date_range 17 Jun 2018 11:23 AM ISTവിശ്വമേളക്കൊപ്പം വയനാട്
text_fieldsbookmark_border
ലോകകപ്പിന് സാക്ഷിയാകാൻ വയനാടൻ ആരാധകനും കൽപറ്റ: വിശ്വകപ്പ് ഫുട്ബാൾ മത്സരങ്ങൾക്ക് സാക്ഷിയാകാൻ വയനാട്ടിൽനിന്നൊരു കളിയാരാധകനും. റഷ്യയിൽ നടക്കുന്ന ലോക ഫുട്ബാൾ മാമാങ്കം നേരിൽ കാണാൻ കെല്ലൂർ അഞ്ചാംമൈൽ സ്വദേശി ചേരൻകണ്ടി ഷംസുദ്ദീൻ ആണ് തിങ്കളാഴ്ച റഷ്യയിലേക്ക് തിരിക്കുന്നത്. പോർചുഗലും മൊറോകോയും തമ്മിലുള്ള മത്സരത്തിന് ഇൗ വയനാട്ടുകാരൻ ഗാലറിയിലുണ്ടാകും. 22ന് സെൻറ് പീറ്റേഴ്സ്ബർഗിൽ ബ്രസീൽ -കോസ്റ്ററീക മത്സരത്തിനും ഷംസു സാക്ഷിയാകും. േലാക ഫുട്ബാളിലെ മിന്നുംതാരങ്ങളായ നെയ്മറിെൻറയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പദചലനങ്ങൾ നേരിൽ കാണാൻ പോകുന്നതിെൻറ ആേവശത്തിലാണ് ഇേദ്ദഹം. ഒരുപാടു കാലമായുള്ള ആഗ്രഹമാണ് സാക്ഷാത്കരിക്കാൻ പോകുന്നതെന്നും ഇക്കുറി ലോകകപ്പ് മത്സരങ്ങൾ കാണാൻ പോകണമെന്ന് നേരത്തേ തീരുമാനിച്ചുറപ്പിച്ചതാണെന്നും ഷംസുദ്ദീൻ പറഞ്ഞു. കടുത്ത ഫുട്ബാൾ ആരാധകനായ ഷംസുദ്ദീൻ ഇക്കഴിഞ്ഞ ഇന്ത്യൻ സോക്കർ ലീഗ് മത്സരങ്ങൾ കാണാൻ ഇന്ത്യയിലെ വിവിധ വേദികളിലെത്തിയിരുന്നു. അഞ്ചാംമൈൽ പാരഡൈസ് ക്ലബ് എക്സിക്യൂട്ടിവ് അംഗം കൂടിയായ ഷംസുവിന് ക്ലബിെൻറ ആഭിമുഖ്യത്തിൽ യാത്രയയപ്പും നൽകി. SATWDL20 ലോകകപ്പ് മത്സരങ്ങൾ കാണാൻ പോകുന്ന ഷംസുദ്ദീന് അഞ്ചാംമൈൽ പാരഡൈസ് ക്ലബിെൻറ ആഭിമുഖ്യത്തിൽ നൽകിയ യാത്രയയപ്പ് ബിഗ് സ്ക്രീൻ സ്വിച്ച് ഓൺ കൽപറ്റ: ലോകകപ്പ് ആവേശത്തിലമർന്ന കുട്ടമംഗലത്തെ കളിക്കമ്പക്കാർക്കായി ഗ്രാമിക ലൈബ്രറിയുടെ നേതൃത്വത്തിൽ ബിഗ് സ്ക്രീനിൽ കളി കാണാനുള്ള സൗകര്യം ഒരുക്കി. ഗ്രാമിക ലൈബ്രറി സെക്രട്ടറി ഓണാട്ട് ഷാനവാസ് സ്വാഗതം പറഞ്ഞു. പ്രസിഡൻറ് ഗഫൂർ നുസ്റി അധ്യക്ഷത വഹിച്ചു. സന്തോഷ് ട്രോഫി താരം മുനീർ, വയനാട്ടിലെ മുൻകാല ഫുട്ബാൾ താരം കെ. മൊയ്തീൻ എന്നിവരെ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എം. മധു ആദരിച്ചു. തുടർന്ന് ബിഗ് സ്ക്രീനിെൻറ സ്വിച്ച് ഓൺ മുട്ടിൽ പഞ്ചായത്ത് പ്രസിഡൻറ് നജീം നിർവഹിച്ചു. കെ.കെ. ഹംസ, ഒ.ഇ. ഷരീഫ്, രജീഷ് മണവാട്ടി, സി.പി. ഫൈസൽ, അബു പണ്ടാരക്കണ്ടി, തങ്കച്ചൻ, സിദ്ദീഖ്, മുജീബ്, ജയൻ എന്നിവർ സംസാരിച്ചു. ഗ്രാമിക സ്പോർട്സ് സെക്രട്ടറി എൻ.സി. സാജിദ് നന്ദി പറഞ്ഞു. SATWDL13 കുട്ടമംഗലത്ത് സ്ഥാപിച്ച കൂറ്റൻ ബിഗ് സ്ക്രീനിെൻറ സ്വിച്ച് ഓൺ മുട്ടിൽ ഗ്രാമപഞ്ചായത്ത് നജീം നിർവഹിക്കുന്നു SATWDL14 ലോകകപ്പിനെ വരവേറ്റ് തോണിച്ചാൽ യുവജന ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ വിളംബര റാലി .......................................... വ്രതവിശുദ്ധിയുടെ നിറവിൽ നാടെങ്ങും പെരുന്നാൾ ആഘോഷം കൽപറ്റ: റമദാനിെൻറ വ്രതവിശുദ്ധി നൽകിയ ഉണർവിൽ നാടെങ്ങും ചെറിയ പെരുന്നാൾ ആേഘാഷം. തോരാമഴയിൽ മുങ്ങിയ കാലാവസ്ഥയിൽ ഇൗദ്ഗാഹുകൾ ഒഴിവാക്കി പള്ളികൾ കേന്ദ്രീകരിച്ചായിരുന്നു മിക്കയിടത്തും പെരുന്നാൾ നമസ്കാരം നടന്നത്. കനത്ത മഴക്ക് വെള്ളിയാഴ്ച അൽപം ശമനം ലഭിച്ചത് പെരുന്നാൾ ആേഘാഷങ്ങൾക്ക് ആശ്വാസമായി. കൽപറ്റ വലിയപള്ളിയിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് സലീം മുസ്ലിയാർ മണ്ണാർക്കാട് നേതൃത്വം കൊടുത്തു. കൽപറ്റ എം.സി.എഫ് സ്കൂളിൽ നടന്ന ഇൗദ്ഗാഹിന് ഡോ. ജമാലുദ്ദീൻ ഫാറൂഖി നേതൃത്വം നൽകി. റമദാൻ നൽകിയ ആത്മവിശുദ്ധി നിലനിർത്താനും ദൈവിക പരീക്ഷണത്തെ അതിജീവിക്കാനാവശ്യമായ ധർമനിഷ്ഠയാലും ഭക്തിയാലും ജീവിതം പുനരാരംഭിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. പനമരം: ഇസ്ലാം മുന്നോട്ടു വെക്കുന്ന മാനവികതയും നൈതിക മൂല്യങ്ങളും പെരുന്നാളിെൻറ സന്ദേശമാെണന്ന് ജമാഅത്തെ ഇസ്ലാമി ജില്ലസമിതി അംഗവും പനമരം മസ്ജിദുൽ ഹുദ ഖത്തീബുമായ കെ. അബ്ദുൽ ജലീൽ വിശ്വാസികളെ ഉദ്ബോധിച്ചു. പനമരം മസ്ജിദുൽ ഹുദയിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. പണക്കാരനെന്നോ പാമരനെന്നോ വ്യത്യാസമില്ലാത്ത മാനവികതയാണ് ഇസ്ലാം മനുഷ്യർക്ക് നൽകുന്ന ഈദ് സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ തോരാത്ത മഴയിലും സ്ത്രീകളും കുട്ടികളുമടക്കം നിരവധി വിശ്വാസികൾ പങ്കെടുത്തു. SATWDL1 കൽപറ്റ എം.സി.എഫ് സ്കൂളിൽ നടന്ന ഇൗദ്ഗാഹിന് ഡോ. ജമാലുദ്ദീൻ ഫാറൂഖി നേതൃത്വം നൽകുന്നു SATWDL2 കൽപറ്റ മസ്ജിദുൽ മുജാഹിദീനിൽ നടന്ന പെരുന്നാൾ നമസ്കാരം SATWDL3 കൽപറ്റ വലിയപള്ളിയിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് സലീം മുസ്ലിയാർ മണ്ണാർക്കാട് നേതൃത്വം കൊടുക്കുന്നു SATWDL17 പനമരം മസ്ജിദുൽ ഹുദായിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി കെ. അബ്ദുൽ ജലീൽ സംസാരിക്കുന്നു ................................... ഗതാഗത തടസ്സം; വയനാട്ടിൽ ഇന്ധനക്ഷാമം രൂക്ഷം *ചുരം റോഡ് ഇടിഞ്ഞ് വലിയ വാഹനങ്ങൾ വരാതായതോടെയാണ് ഇന്ധനക്ഷാമം രൂക്ഷമായത് കൽപറ്റ: കനത്ത മഴയിൽ ചുരം റോഡ് തകർന്നതിെൻറ ദുരിതങ്ങൾ വയനാട് അനുഭവിച്ചുതുടങ്ങി. കൽപറ്റ നഗരത്തിൽ അപ്രതീക്ഷിതമായുണ്ടായ ഗതാഗതത്തിരക്കും പെട്രോൾ പമ്പിലെ നീണ്ട ക്യൂവുമൊക്കെ അതിെൻറ ഭാഗമായിരുന്നു. ചുരം റോഡ് ഇടിഞ്ഞ് വലിയ വാഹനങ്ങൾ വരാതായതോടെ ജില്ലയിലെ പെട്രോൾ പമ്പുകളിലൊക്കെ ഇന്ധനക്ഷാമം രൂക്ഷമായി. ഇന്ധനം ലഭ്യമായ ചുരുക്കം ചില പമ്പുകൾക്കു മുന്നിൽ രാവിലെ മുതൽ നീണ്ട ക്യൂ ആയിരുന്നു. കൽപറ്റ സിവിൽ സ്റ്റേഷനടുത്തുള്ള പെേട്രാൾ പമ്പിൽ ക്യൂ നീണ്ട് ദേശീയ പാതയിലേക്ക് നീണ്ടു. ഇതോടെ സിവിൽ സ്റ്റേഷനും കൈനാട്ടിക്കുമിടയിൽ ഏെറനേരം ഗതാഗത തടസ്സമുണ്ടായി. SATWDL23 കൽപറ്റ സിവിൽ സ്റ്റേഷനടുത്തുള്ള പെട്രോൾ പമ്പിലെ ക്യൂ ദേശീയ പാതയിലേക്ക് നീണ്ടപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story