Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2018 11:11 AM IST Updated On
date_range 17 Jun 2018 11:11 AM ISTകടകളിൽ വെള്ളം കയറിയതിനെ തുടർന്ന് ലക്ഷങ്ങളുടെ നാശനഷ്ടം
text_fieldsbookmark_border
കുറ്റ്യാടി: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ കുറ്റ്യാടിയിലെ കടകളിൽ വെള്ളം കയറിയതിനെ തുടർന്ന് ലക്ഷങ്ങളുടെ നാശനഷ്ടം. വടകര റോഡ്, മരുതോങ്കര റോഡ്, വയനാട് റോഡ് എന്നിവിടങ്ങളിലെ അമ്പതോളം കടകളിലാണ് പ്രളയ ജലമെത്തിയത്. ഫർണിച്ചറുകൾ, യന്ത്രസാമഗ്രികൾ, വ്യാപാര വസ്തുക്കൾ എന്നിവയാണ് നശിച്ചത്. വസ്ത്ര വ്യാപാര സ്ഥാപനമായ ജപ്പാൻ സെൻററിലാണ് ഏറ്റുവും നഷ്ടം. അലൂമിനിയം മേൽക്കൂര മുഴുവൻ കാറ്റിൽ നശിച്ചു. അടുത്തിടെ നിർമിച്ചതാണ്. കടക്കുള്ളിൽ മുട്ടോളം ഉയരത്തിൽ വെള്ളമെത്തി. കൗണ്ടറുകൾ, ഫർണിച്ചറുകൾ മുതലായവ നശിച്ച വകയിൽ നാലു ലക്ഷത്തിെൻറ നഷ്ടമുള്ളതായി ഉടമ കെ.പി. ജമാൽ പറഞ്ഞു. മുസ്ലിം യതീംഖാന പള്ളിയിലെ എൺപതിനായിരം രൂപയുടെ കാർപറ്റ്, നാല് ചാക്ക് അരി എന്നിവ നശിച്ചു. മൈേക്രാ ഡയഗ്ണോസ്റ്റിക്സിലെ എക്സ്റേ മെഷീൻ, സ്കാനിങ് മെഷീൻ, ലബോറട്ടറി എന്നിവക്ക് കേടുപാടുണ്ടായി. രണ്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ട്. ചരതം ബുക്സ് ആൻഡ് സ്റ്റേഷനറി, സമീപത്തെ ചെരിപ്പ് കട, തൂലിക ഫോട്ടോസ്റ്റാറ്റ്, സൈബർ സോൺ ഇൻറർനെറ്റ് കഫെ, സംതൃപ്തി ഇലക്ട്രിക്കൽസ്, കിഡ്സ് ഗോൾഡ്, മഹിള ജ്വല്ലറി, ഓറഞ്ച് ഫൂട്ട് വെയർ, ഹമീദ് സ്റ്റോർ, ഹോട്ടൽ ബാംബൂ, മഞ്ചാടി ഫാൻസി, ശോഭ ടെക്സ്റ്റൈൽ, പൂജാ സ്റ്റോർ, സുറുമ കവറിങ്, പ്ലെ സ്റ്റോർ മൊബൈൽ, ഹിറ ജ്വല്ലറി, സുരേഷിെൻറ സ്വർണാഭരണ നിർമാണ കട, ഫ്രഷ് സൂപ്പർ മാർക്കറ്റ്, പാത്രക്കട, ലിപി ബുക്സ് തുടങ്ങിയ കടകളിലാണ് നഷ്ടമുണ്ടായത്. സ്കൂൾ തുറന്നതും പെരുന്നാളും പ്രതീക്ഷിച്ച് പല സ്ഥലങ്ങളിലും ചരക്കുകൾ സ്റ്റോക്ക് ചെയ്തിരുന്നു. കൂടാതെ, അന്ന് മിക്ക കടകളും തുറക്കാനുമായില്ല. ചില കടകൾ ഇപ്പോഴും അടഞ്ഞുകിടപ്പാണ്. വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ഒ.വി. ലതീഫ്, വ്യാപാരി വ്യവസായി സമിതി പ്രസിഡൻറ് സി.എച്ച്. ശരീഫ് എന്നിവർ ആവശ്യപ്പെട്ടു. ടൗണിലെ ഓവുചാലുകൾ യഥാ സമയം വൃത്തിയാക്കാത്തതും, ഓവിലെ വെള്ളം പുഴയിലേക്ക് തുറക്കുന്ന തോട് സ്വകാര്യ വ്യക്തികൾ കൈയേറി വലുപ്പം കുറച്ചതുമാണ് വെള്ളപ്പൊക്കമുണ്ടാവാൻ കാരണമെന്നും ആരോപിച്ചു. മണ്ണിടിഞ്ഞ് വീടിന് കേടുപാട് വേളം: വലകെട്ടിൽ ശക്തമായ മഴയിൽ മണ്ണിടിഞ്ഞു ആറങ്ങാട്ട് താഴക്കുനി ഇസ്മായിലിെൻറ വീടിന് കേടുപറ്റി. വീടിെൻറ പിൻവശത്ത് മുകൾ ഭാഗത്തു നിന്നും മണ്ണും കല്ലും താഴത്തേക്ക് പതിക്കുകയായിരുന്നു. കാർഷിക വിളകളും നശിച്ചു. വടകര െഡപ്യൂട്ടി തഹസിൽദാർ വി.കെ. സുധീർ, ജനപ്രതിനിധികൾ എന്നിവർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story