Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഴ: റവന്യൂ വകുപ്പ്...

മഴ: റവന്യൂ വകുപ്പ് കണക്കെടുപ്പ് തുടങ്ങി

text_fields
bookmark_border
ദുരിതാശ്വാസ ക്യാമ്പിലുള്ളവർ മടങ്ങി തുടങ്ങി നാദാപുരം: കനത്ത മഴയിൽ നാദാപുരം മേഖലയിൽ ലക്ഷങ്ങളുടെ നാശനഷ്ടം. റവന്യൂ വകുപ്പ് നാശനഷ്ടത്തി​െൻറ കണക്കെടുപ്പ് തുടങ്ങി. താലൂക്കിൽ 70 വീടുകൾക്ക് നാശനഷ്ടമുണ്ടായതായാണ് പ്രാഥമീക വിവരം. ഗ്രാമപഞ്ചായത്ത് മുഖേന റവന്യൂ വകുപ്പ് വിവരങ്ങൾ ശേഖരിച്ച് വരുകയാണ്. വീടുകൾക്ക് മാത്രമായി അരക്കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് ഗവ. യൂ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയ കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങി തുടങ്ങി. 25 കുടുംബങ്ങളിലെ 80 പേരെയാണ് വിവിധയിടങ്ങളിൽനിന്ന് മാറ്റി താമസിപ്പിച്ചത്. നാദാപുരം വില്ലേജിൽ 21 വീടുകൾ ഭാഗികമായും ആറുവീടുകൾ പൂർണമായും തകർന്നു. ശനിയാഴ്ചയോടെ മഴക്ക് ശമനമുണ്ടാവുകയും വെള്ളം താഴുകയും ചെയ്തതോടെയാണ് ക്യാമ്പിലുള്ളവർ വീടുകളിലേക്ക് മടങ്ങി തുടങ്ങിയത്. പൂർണമായും വെള്ളം കയറിയ വീടുകളിലുള്ളവരും വീട് തകർന്നവരും ബന്ധുവീടുകളിലാണ് അഭയം തേടിയത്. മഴയിൽ വ്യാപാരികൾക്ക് കനത്ത നാശനഷ്ടമാണ് ഉണ്ടായത്. കല്ലാച്ചിയിലെ സിവിൽ സപ്ലൈ ലാഭം മാർക്കറ്റിൽ നാലുലക്ഷം രൂപയുടെ സാധനങ്ങൾ വെള്ളം കയറി നശിച്ചിട്ടുണ്ട്. വളയം കുയ്തേരിയിൽ അരലക്ഷം രൂപയുടെ അരി കടയിൽ വെള്ളം കയറി നശിച്ചു. വാണിമേലിൽ ആറ് വീടുകൾക്ക് നാശനഷ്ടമുണ്ടായി. പത്തുലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഗ്രാമപഞ്ചായത്തിലെ മുപ്പത് റോഡുകൾ തകർന്നതായി പഞ്ചായത്ത് അധികൃതർ കലക്ടർക്ക് റിപ്പോർട്ട് നൽകി. അരകോടിയുടെ നഷ്ടം കണക്കാക്കുന്നു. വരിക്കോളിയിൽ കനാൽ തകർന്ന് വെള്ളം കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയ ഭാഗങ്ങൾ പൂർവസ്ഥിതിയിലാക്കാൻ പ്രവൃത്തി തുടങ്ങിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പിൽ സാന്ത്വനവുമായി മുൻ മന്ത്രി നാദാപുരം: അപ്രതീക്ഷിതമായി പെയ്ത മഴയിൽ വീട് വിട്ടൊഴിഞ്ഞ കുടുംബങ്ങളുടെ ദുരിതത്തിൽ ആശ്വാസവാക്കുകളുമായി മുൻ മന്ത്രി എത്തി. രാജ്യസഭാ അംഗവും മുൻമന്ത്രിയും നാദാപുരം എം.എൽ.എയുമായ ബിനോയ് വിശ്വമാണ് നാദാപുരം ഗവ. യു.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരിത ബാധിതർക്ക് ആശ്വാസം പകർന്നത്. 80 ഓളം പേരാണ് പേമാരിയിൽ ദുരിതം പേറി ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടിയത്. റവന്യൂ വകുപ്പ് ഇവർക്ക് വേണ്ട സഹായ സൗകര്യങ്ങൾ ക്യാമ്പിൽ ഒരുക്കിയിരുന്നു. തഹസിൽദാർ പി.കെ സതീഷ് കുമാർ, ജില്ല പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ക്യാമ്പിലെത്തി കുടുംബങ്ങളെ ആശ്വസിപ്പിച്ചു. കാലവർഷത്തിൽ തകർന്ന കുമ്മങ്കോട്-എളയടം കനാൽ പുനർ നിർമാണം തുടങ്ങി നാദാപുരം: വ്യാഴാഴ്ചത്തെ കനത്ത മഴയിൽ തകർന്ന കുമ്മങ്കോട് എളയടം ബ്രാഞ്ച് കനാൽ പുനർ നിർമാണം തുടങ്ങി. നാലു മീറ്ററോളം നീളത്തിൽ കനാലി​െൻറ വശം തകർന്ന ഭാഗത്ത് താൽക്കാലികമായി കൂറ്റൻ പൈപ്പ് ലൈൻ സ്ഥാപിച്ചാണ് വെള്ളം ഒഴുക്കുക. പൈപ്പ് സ്ഥാപിക്കുന്നതിനു വേണ്ടി കനാലിൽ തകർന്ന ഭാഗത്ത് മെറ്റൽ വിരിക്കുന്ന പണിയാണ് ശനിയാഴ്ച തുടങ്ങിയത്. ഇരുഭാഗവും പൈപ്പുമായി ബന്ധിപ്പിക്കുന്നതിന് കോൺക്രീറ്റ് പ്രവൃത്തിയും നടത്തണം. ഇതിനുശേഷം മാത്രമേ കനാൽ തുറക്കുകയുള്ളൂ. പൊട്ടിയ ഭാഗത്തെ ചോർച്ച അടക്കാൻ സ്ഥിരം സ്വഭാവത്തിലുള്ള കോൺക്രീറ്റ് ഭിത്തി നിർമിക്കുന്നതിന് കാലതാമസം വരുമെന്നതിനാലാണ് താൽക്കാലികമായി ചോർച്ച നിർത്തുവാൻ പൊട്ടിയ ഭാഗത്ത് ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതെന്ന് ജല വകുപ്പ് അധികൃതർ അറിയിച്ചു. മനക്കുളങ്ങര ക്ഷേത്രത്തിനു സമീപമായാണ് കനാൽ തകർന്ന് വ്യാഴാഴ്ച വൻ ജലപ്രവാഹം ഉണ്ടായത്. ഇതു കാരണം സമീപത്തെ വയലിൽ വൻ വെള്ളക്കെട്ട് രൂപപ്പെട്ടു. കനലിനോട് ചേർന്ന റോഡും വെള്ളത്തി​െൻറ ഒഴുക്കിൽ തകർന്നിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story