Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2018 11:09 AM IST Updated On
date_range 17 Jun 2018 11:09 AM ISTവടകര-തൊട്ടിൽപ്പാലം റൂട്ടിൽ ബസ് പണിമുടക്കും
text_fieldsbookmark_border
കുറ്റ്യാടി: വടകര-തൊട്ടിൽപ്പാലം റൂട്ടിൽ സർവിസ് നടത്തുന്ന സൂര്യ ബസ് ൈഡ്രവർ ഷിജുവിനെ മർദിച്ചതായി പരാതി. വെള്ളിയാഴ്ച വൈകീട്ട് വടകരയിൽനിന്ന് തൊട്ടിൽപ്പാലത്തേക്കു വരുകയായിരുന്ന ബസ് ചേലക്കാട് പൂശാരിമുക്കിൽവെച്ച് കാറിലെത്തിയ ഒരു സംഘം ബസ് തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. ഷിജുവിനെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ തിരിച്ചറിഞ്ഞിട്ടും നാദാപുരം പൊലീസ് അറസ്റ്റു ചെയ്യാൻ തയാറായിട്ടില്ലെന്ന് യൂനിയൻ നേതാക്കൾ പറഞ്ഞു. ഷിജുവിനെ മർദിച്ച പ്രതികളെ ഉടൻ അറസ്റ്റുചെയ്യാത്തപക്ഷം ശനിയാഴ്ച മുതൽ വടകര-തൊട്ടിൽപ്പാലം റൂട്ടിൽ സ്വകാര്യ ബസ് അനിശ്ചിതകാലം പണിമുടക്കാൻ പ്രൈവറ്റ് ബസ് എൻജിനീയറിങ് വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) കുന്നുമ്മൽ ഏരിയ കമ്മിറ്റി തീരുമാനിച്ചു. വി.പി. വിജയൻ അധ്യക്ഷത വഹിച്ചു. കെ.ടി. കുമാരൻ, സജിത്ത്ലാൽ, ശരത്ത് തൊട്ടിൽപ്പാലം, വി.കെ. രാജീവൻ, കെ.കെ. അച്യുതൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story