Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2018 11:09 AM IST Updated On
date_range 17 Jun 2018 11:09 AM ISTപകർച്ചവ്യാധി മാലിന്യമുക്ത ഗ്രാമം പദ്ധതി: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം
text_fieldsbookmark_border
കക്കട്ടിൽ: ഭാരത സർക്കാറിെൻറ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ചേതന കല-സാംസ്കാരിക വേദി വട്ടോളി നെഹ്റു യുവ കേന്ദ്ര കോഴിക്കോടിെൻറ സഹകരണത്തോടെ വട്ടോളിഗ്രാമത്തെ പകർച്ചവ്യാധികളിൽനിന്നും മാലിന്യങ്ങളിൽനിന്നും പൂർണമായും മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ മേയ് ഒന്നിന് ആരംഭിച്ച പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ഞായറാഴ്ച തുടക്കമാകും. വീടുകളെ 50 വീതം ക്ലസ്റ്ററുകളാക്കി തിരിച്ചുള്ള സമഗ്രമായ ബോധവത്കരണ പരിപാടിക്കാണ് തുടക്കംകുറിക്കുന്നത്. തുടർന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ജൈവ -അജൈവ മാലിന്യങ്ങളാക്കി തരംതിരിച്ച് വീടുകളിൽനിന്നു ശേഖരിച്ച് പഞ്ചായത്തിന് കൈമാറും. പൊതുസ്ഥാപനങ്ങൾ, പൊതുവഴികൾ എന്നിവ ശുചീകരിക്കും. തോടുകൾ, കുളങ്ങൾ എന്നിവ മാലിന്യമുക്തമാക്കി സംരക്ഷിക്കും. പദ്ധതിയുടെ ഭാഗമായി ശുചിത്വ പ്രഖ്യാപന പ്രതിജ്ഞ, ശുചിത്വ ദീപം തെളിയിക്കൽ, തെരുവ് ചിത്രരചന, ശുചിത്വ കലണ്ടർ പ്രകാശനം, സൗജന്യ തുണിസഞ്ചി വിതരണം എന്നിവ നടക്കും. പദ്ധതിയുടെ വിജയത്തിനായി കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ഭരണ സമിതി, കുന്നുമ്മൽ സി.എച്ച്.സി, കുടുംബശ്രീ യൂനിറ്റുകൾ എന്നിവയുടെ സഹകരണവും ലഭിച്ചുവരുന്നുണ്ട്. ശക്തമായ മഴ; മൂത്രപ്പുര തകർന്നു കക്കട്ടിൽ: കഴിഞ്ഞ ദിവസം ചെയ്ത മഴയിൽ കുന്നുമ്മൽ പഞ്ചായത്തിലെ വട്ടോളിയിൽ ബസ് സ്റ്റോപ്പിന് പിൻവശം ഗ്രാമപഞ്ചായത്ത് പൊതുജനങ്ങൾക്ക് നിർമിച്ച കക്കൂസും മൂത്രപ്പുരയും ശക്തമായ മഴയിൽ മരം വീണ് തകർന്നു. മൂന്ന് ആഴ്ച മുമ്പ് പണി പൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞ കെട്ടിടമാണ് പൂർണമായും തകർന്നത്. രണ്ടു ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടമാണ് തകർന്നത്. മരം മുറിച്ചു മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story