Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2018 11:02 AM IST Updated On
date_range 17 Jun 2018 11:02 AM ISTനഷ്ടപരിഹാരം നൽകണം
text_fieldsbookmark_border
വേളം: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ നഷ്ടം സംഭവിച്ച വീട്ടുകാർക്കും കച്ചവടക്കാർക്കും നഷ്ടപരിഹാരം നൽകണമെന്ന് പൂളക്കൂൽ കമ്യൂണിറ്റി ഹാളിൽ പ്രസിഡൻറ് വി.കെ. അബ്ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗം സർക്കാറിനോട് അവശ്യപ്പെട്ടു. തീക്കുനി ടൗണിൽ മാത്രം 70 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. ശാന്തിനഗർ കൂനിയോട് പുഴയോരം ഇടിഞ്ഞ് പല വീടുകളും അപകട ഭീഷണി നേരിടുകയാണ്. അപകടാവസ്ഥയിലുള്ള പുഴയോരത്തിന് സംരക്ഷണ ഭിത്തി നിർമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തീക്കുനി തോട് നവീകരണവുമായി ബന്ധപ്പെട്ട് പദ്ധതി തയാറാക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തി. െഡപ്യൂട്ടി തഹസിൽദാർ വി.കെ. സുധീർ, എം. മോളി ബഷീർ മാണിക്കോത്ത്, കെ.കെ. അന്ത്രു, വില്ലേജ് ഓഫിസർ കെ. അനിൽകുമാർ, ഒ.പി. രാഘവൻ, കെ.കെ. മനോജൻ, വി. അബ്ദുറഹിമാൻ, പത്തൂർ മുഹമ്മദലി, മുന്നൂൽ മമ്മുഹാജി, ടി.വി. മനോജൻ, വ്യാപാരി വ്യവസായ സമിതി പ്രസിഡൻറ് എം.എം. ചാത്തു, വി.കെ. സത്യൻ, യൂസഫ് പള്ളിയത്ത്, കോമത്ത് ഇബ്രാഹിം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story