Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാത്തിപ്പാറ...

പാത്തിപ്പാറ കുന്നികൂട്ടം റോഡ് മഴവെള്ളപ്പാച്ചിലിൽ തകർന്നു

text_fields
bookmark_border
നടുവണ്ണൂർ: കോട്ടൂർ പഞ്ചായത്തിലെ സോളിങ് ചെയ്ത പഴക്കംചെന്ന റോഡുകളിൽ ഒന്നായ പാത്തിപ്പാറ-കുന്നിക്കൂടം റോഡ് മഴവെള്ളപ്പാച്ചിലിൽ തകർന്നു. മലയോര കർഷകരുടെ ഏക ആശ്രയമായിരുന്നു പാത്തിപ്പാറ റോഡ്. 18 വർഷം മുമ്പ് സോളിങ് ചെയ്ത ഈ റോഡ്, വർഷാവർഷം നാട്ടുകാരുടെ ശ്രമദാനമായി നന്നാക്കാറുള്ളതുമാണ്. കഴിഞ്ഞ വർഷം പെയ്ത മഴയിൽ ഉരുൾപൊട്ടലിനു സമാനമായ രീതിയിൽ മഴവെള്ളവും കല്ലുകളും ഒഴുകിയത് ഈ മേഖലയിൽ കനത്ത നാശം വിതച്ചതാണ്. 1983ൽ വലിയ ഉരുൾപൊട്ടലിനു സാക്ഷ്യംവഹിച്ച ഈ മേഖല ഇപ്പോൾ ഉരുൾ പൊട്ടൽ ഭീഷണിയിലാണ്. ഇതി​െൻറ ഭാഗമായി മൂന്ന് കുടുംബെത്ത നാട്ടുകാർ മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story