Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിസ്വാർഥ സേവനപാതയിൽ...

നിസ്വാർഥ സേവനപാതയിൽ സി.എച്ച്​ സെൻറർ

text_fields
bookmark_border
താമരശ്ശേരി: കഴിഞ്ഞ 10 വര്‍ഷമായി നിസ്വാർഥ സേവനത്തി​െൻറ പാതയിലാണ് സി.എച്ച് സ​െൻറർ. താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യമായി ഇഫ്താര്‍, അത്താഴ വിതരണം തുടങ്ങിയിട്ട് ഒരു ദശകം പിന്നിടുകയാണ്. ദിനേന 200ഓളം പേര്‍ക്കുള്ള ഭക്ഷണമാണ് വിതരണം ചെയ്യുന്നത്. സി.എച്ച് സ​െൻറര്‍ വളൻറിയര്‍മാര്‍ ആശുപത്രി വാര്‍ഡുകളിലെത്തി ഭക്ഷണത്തിനായുള്ള കൂപ്പണുകള്‍ വിതരണം ചെയ്യും. ആശുപത്രിയോട് ചേര്‍ന്ന് സി.എം ഹോട്ടല്‍ പരിസരത്തു വെച്ചാണ് വിതരണം നടത്തുക. പെരുന്നാള്‍ ദിനത്തില്‍ ആശുപത്രിയിലെ മുഴുവന്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം വിതരണം ചെയ്യും. ഒരുപറ്റം ചെറുപ്പക്കാരുടെ ആത്മാര്‍ഥമായ ഇടപെടലി​െൻറയും സേവനത്തി​െൻറയും മഹത്തായ മാതൃകയാണ് ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങായുള്ള സി.എച്ച് സ​െൻററി​െൻറ സേവനം. photo tsy ch centre ifthar athazha vidaranam.jpg താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സി.എച്ച് സ​െൻററി​െൻറ ആഭിമുഖ്യത്തിലുള്ള ഇഫ്താര്‍- അത്താഴ വിതരണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story