Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫുട്​ബാൾ മാമാങ്കം...

ഫുട്​ബാൾ മാമാങ്കം കഴിയുംവരെ പ്രവീണി​െൻറ കാറിന്​ ഒാട്ടമില്ല

text_fields
bookmark_border
കക്കോടി: ലോക ഫുട്ബാളി​െൻറ ആരവം മുഴങ്ങിയതോടെ കാൽപന്തുകളിയുടെ ആരാധകർ വിവിധ വർണങ്ങളിലും രൂപങ്ങളിലുമുള്ള കൂറ്റൻ കട്ടൗട്ടുകളാലും ഫ്ലക്സുകളാലും നാടിനെ പുളകമണിയിക്കുേമ്പാൾ വ്യത്യസ്തതയാർന്ന ആവേശമാണ് മോരീക്കരയിൽ. ഫുട്ബാൾ മാമാങ്കം കഴിയുംവരെ പ്രവീണി​െൻറ കാറിന് ഒാട്ടമുണ്ടായിരിക്കില്ല. അർജൻറീനൻ ആരാധകൻ പ്രവീൺ ഡിക്രൂസ് തനിക്കേറ്റവും വിലപ്പെട്ട കാറിന് ആകാശനീലിമയും വെള്ളയും തേച്ച് റോഡരികിൽ നിർത്തിയിരിക്കുകയാണ്. കളികഴിയുന്നതുവരെ കാറിന് ഒാട്ടമുണ്ടായിരിക്കില്ലെന്നാണ് പ്രവീൺ പറയുന്നത്. കളിയുത്സവം തുടങ്ങുന്നതിനു ദിവസങ്ങൾക്കു മുേമ്പതന്നെ ബ്രസീലി​െൻറയും അർജൻറീനയുടെയും ആരാധകർ പ്രചാരണയുദ്ധം തുടങ്ങിക്കഴിഞ്ഞു. നിരവധി കൂറ്റൻ ഫ്ലക്സ് ബോർഡുകൾ കക്കോടി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ ഉയർന്നിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story