Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2018 5:50 AM GMT Updated On
date_range 12 Jun 2018 5:50 AM GMT11 കെ.വി ലൈനിൽ വീണ തെങ്ങ് ഫയർഫോഴ്സ് മുറിച്ചുമാറ്റി; ഒഴിവായത് വൻ അപകടം
text_fieldsbookmark_border
കക്കട്ടിൽ: നാദാപുരം-കുറ്റ്യാടി സംസ്ഥാന പാതയിൽ കുളങ്ങരത്ത് കരിങ്കൽ ക്വാറിക്ക് സമീപം 11 കെ.വി. ലൈനിൽ വീണ തെങ്ങ് ചേലക്കാടുനിന്നെത്തിയ ഫയർഫോഴ്സ് അവസരോചിത ഇടപെടലിലൂടെ മുറിച്ചുമാറ്റിയത് കാരണം ഒഴിവായത് വൻ അപകടം. പി.ഡബ്ല്യു.ഡി സ്ഥലത്തെ തെങ്ങാണ് ഇലക്ട്രിക് പോസ്റ്റിനോട് ചേർന്ന് ലൈനിൽ തങ്ങിനിന്നത്. കക്കട്ട് ഇലക്ട്രിക് സെക്ഷനിലും ഫയർ സ്റ്റേഷനുകളിലും സമീപവാസികൾ വിളിച്ചറിയിച്ചതിനെ തുടർന്ന് ഫയർ സ്റ്റേഷൻ അധികൃതർ എത്തി അപകടം ഒഴിവാക്കാനുള്ള മുൻകരുതലെടുക്കുകയും കെ.എസ്.ഇ.ബിയിൽനിന്ന് സബ് എൻജിനീയർ ഉൾപ്പെടെയുള്ളവരുമെത്തിയതോടെ പൊലീസിെൻറയും നാട്ടുകാരുടെയും സഹായത്തോടെ തെങ്ങ് മുറിച്ചുമാറ്റുകയായിരുന്നു. സ്റ്റേഷൻ ഓഫിസർ വാസിത്ത്, ലീഡിങ് ഫയർമാൻ രാംദാസ്, ഫയർമാന്മാരായ ഷൈജു, അനിൽ, ശ്രീനേഷ്, ഷൈജിൽ, വിനീത് എന്നിവർ സംഘത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story