Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശ്​മശാന...

ശ്​മശാന തൊഴിലാളികൾക്കെതിരായ കേസ്​ പിന്‍വലിക്കണം

text_fields
bookmark_border
ശ്മശാന തൊഴിലാളികൾക്കെതിരായ കേസ് പിന്‍വലിക്കണം കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ചയാളെ സംസ്കരിക്കാൻ കൂട്ടാക്കാത്തതിന് മാവൂർറോഡ് ശ്മശാനത്തിലെ തൊഴിലാളികളുടെ പേരിലെടുത്ത കേസ് പിന്‍വലിക്കുക, നഗരസഭയുടെ ശ്മശാനത്തിൽ മുഴുവന്‍ തൊഴിലാളികെളയും ജീവനക്കാരായി അംഗീകരിക്കുക, സുരക്ഷിതത്വം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 13ന് വൈകീട്ട് നാലിന് ശ്മശാനത്തിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തുമെന്ന് ശ്മശാന സംരക്ഷണ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വൈറസ് ബാധിച്ച മൃതദേഹം സുരക്ഷ മുന്‍കരുതലുമില്ലാതെയാണ് തൊഴിലാളികളോട് സംസ്‌കരിക്കാന്‍ ആവശ്യപ്പെട്ടത്. സുരക്ഷിതമായ മാര്‍ഗങ്ങള്‍ അനുവദിച്ചുതരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ധിക്കാരപരമായാണ് പെരുമാറിയെതന്നും അവർ പറഞ്ഞു. കെ. ഷൈനു, രാമദാസ് വേങ്ങേരി, എ.എം. ഭക്തവത്സലൻ, സുനില്‍കുമാര്‍ പുത്തൂര്‍മഠം, ടി.വി. ബാലന്‍, എന്നിവര്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story