Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2018 10:47 AM IST Updated On
date_range 9 Jun 2018 10:47 AM ISTമാവൂരിൽ പകർച്ചപ്പനിക്കെതിരെ ആരോഗ്യ ജാഗ്രത ശക്തമാക്കാൻ തീരുമാനം
text_fieldsbookmark_border
മാവൂരിൽ പകർച്ചപ്പനിക്കെതിരെ ആരോഗ്യ ജാഗ്രത ശക്തമാക്കാൻ തീരുമാനം മാവൂർ: മലയോര ഗ്രാമങ്ങളിലും സമീപ ഗ്രാമപഞ്ചായത്തുകളിലും ഡെങ്കിപ്പനി, മഞ്ഞപ്പിത്തം മുതലായവ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മാവൂരിൽ ആരോഗ്യ ജാഗ്രത നടപടികൾ ശക്തമാക്കാൻ തീരുമാനം. ഗ്രാമപഞ്ചായത്ത് ഹാളിൽ ആരോഗ്യവകുപ്പിലെ മുഴുവൻ ജീവനക്കാരും പഞ്ചായത്ത് ഭരണസമിതിയും സംയുക്തമായി ചേർന്ന് നടത്തിയ പകർച്ചപ്പനി അവലോകന യോഗത്തിലാണ് തീരുമാനം. പൊതുസ്ഥലങ്ങളിൽ നിരന്തരം മാലിന്യം തള്ളുന്നവർക്കെതിരെ പഞ്ചായത്തീരാജ് നിയമത്തിലെ ബന്ധപ്പെട്ട വകുപ്പ് പ്രകാരം നടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തും. കൊതുകു നിർമാർജനം ഉൾപ്പെടെ വിഷയങ്ങളിൽ സഹകരിക്കാത്തവർ, മലിനജലമൊഴുക്കുന്നവർ, വിദ്യാലയ പരിസരങ്ങളിൽ അനധികൃത കച്ചവടം നടത്തുന്നവർ എന്നിവർക്കെതിരെ നടപടിയെടുക്കും. ഗരിമ പ്രകാരം മാനദണ്ഡം പാലിക്കാത്ത 18 സ്ഥാപനങ്ങൾ സംബന്ധിച്ച് ജില്ല കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചതിൽ എട്ട് കെട്ടിട ഉടമകൾക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാൻ തീരുമാനമായി. പഞ്ചായത്തിലെ ശുചിത്വം അവഗണിക്കുന്ന സ്ഥാപനങ്ങൾക്കും തോട്ടം ഉടമകൾക്കും എതിരെ ആരോഗ്യവകുപ്പും പഞ്ചായത്ത് സെക്രട്ടറിയും നടപടി സ്വീകരിക്കും. ജൂൺ 20 മുതൽ 25 വരെ പഞ്ചായത്തിലെ വീടുകൾ, തോട്ടങ്ങൾ, സ്ഥാപനങ്ങൾ എന്നിവയിൽ രണ്ടാംഘട്ട സമ്പർക്ക പരിപാടിയും കിണറുകൾ ബ്ലീച്ചിങ് പൗഡർ കലർത്തിയുള്ള ശുദ്ധീകരണവും സംഘടിപ്പിക്കും. ആവശ്യമായ സ്ഥലങ്ങളിൽ ബോധവത്കരണ ക്യാമ്പുകൾ നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് അധ്യക്ഷത വഹിച്ചു. ചെറൂപ്പ ആശുപത്രി അഡ്മിനിസ്ട്രേറ്റിവ് മെഡിക്കൽ ഒാഫിസർ ഡോ. ബിൻസു വിജയൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.പി. മുരളീധരൻ, പി. ഉണ്ണികൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ കെ. കവിതാഭായി, സെക്രട്ടറി എം.എ. അബ്ദുറഷീദ് എന്നിവർ സംസാരിച്ചു. മാവൂരിൽ വിദ്യാലയങ്ങളിൽ ശുചിത്വ പരിശോധന മാവൂർ: ഗ്രാമപഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളിൽ ഗ്രാമപഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ശുചിത്വ പരിശോധന നടത്തി. ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനപ്രകാരമാണ് പരിശോധന. മാവൂർ ജി.എച്ച്.എസ്.എസ്, പ്രീമെട്രിക് ഹോസ്റ്റൽ, ജി.എം.യു.പി സ്കൂൾ, മഹ്ളറ ഹോസ്റ്റൽ എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച പരിശോധന നടത്തിയത്. കുടിവെള്ള സ്രോതസ്സ്, ശുചിമുറി, ക്ലാസ് മുറി, പാചകമുറി, സ്റ്റോർ എന്നിവിടങ്ങളിലെ ശുചിത്വവും മാലിന്യ സംസ്കരണ സംവിധാനവും പരിശോധിച്ച് പോരായ്മ സംബന്ധിച്ച് നിർദേശം നൽകി. സ്കൂൾ അധ്യാപകർ, പി.ടി.എ ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. സ്കൂൾ തുറക്കുന്നതിനുമുമ്പ് ശുചിത്വത്തിന് നടപടിയെടുക്കാൻ നിർദേശം നൽകി. പരിശോധനയിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. കവിതാഭായ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഉസ്മാൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കണ്ണാറ സുബൈദ, രാജി ചെറുതൊടികയിൽ, കെ. അനൂപ്, ഹെൽത്ത് ഇൻസ്പെക്ടർ പി. ഉണ്ണികൃഷ്ണൻ എന്നിവർ പെങ്കടുത്തു. ശേഷിക്കുന്ന വിദ്യാലയങ്ങളിൽ തിങ്കളാഴ്ച പരിശോധന നടത്തും. കാപ്.. -Bആരോഗ്യവകുപ്പ്, ഗ്രാമപഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ മാവൂർ ഗവ. എച്ച്.എസ്.എസിൽ പരിേശാധന നടത്തുന്നു-B
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story