Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅധികൃതരുടെ അനാസ്​ഥ:...

അധികൃതരുടെ അനാസ്​ഥ: ആയിരങ്ങളുടെ കയർഭൂവസ്​ത്രം നശിക്കുന്നു

text_fields
bookmark_border
അധികൃതരുടെ അനാസ്ഥ: ആയിരങ്ങളുടെ കയർഭൂവസ്ത്രം നശിക്കുന്നു പറമ്പിൽ ബസാർ: തൊഴിലുറപ്പ് പദ്ധതിക്ക് ഉപയോഗപ്പെടുത്താൻ കൊണ്ടുവന്ന കയർഭൂവസ്ത്രം നശിക്കുന്നു. കുരുവട്ടൂർ പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ മൂലമാണ് ആയിരക്കണക്കിന് രൂപ വിലവരുന്ന കയർഭൂവസ്ത്രം ദ്രവിച്ച് നശിക്കുന്നത്. പറമ്പിൽബസാർ ബസ്സ്റ്റാൻഡിന് സമീപം മാവേലിസ്റ്റോറി​െൻറ സമീപമാണ് കെട്ടുകണക്കിന് കയർഭൂവസ്ത്രം ഉപയോഗപ്പെടാതെ നശിക്കുന്നത്. പഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളിൽ കയർഭൂവസ്ത്രം കിട്ടാതെ തൊഴിലുറപ്പ് പദ്ധതികൾപോലും മുടങ്ങിയ സാഹചര്യത്തിലാണ് അധികൃതരുടെ അനാസ്ഥമൂലം ഇവ നശിക്കുന്നതെന്നാണ് പ്രദേശവാസികളും വ്യാപാരികളും പറയുന്നത്. caption അധികൃതരുടെ അനാസ്ഥമൂലം പറമ്പിൽ ബസാറിൽ നശിക്കുന്ന കയർഭൂവസ്ത്രം
Show Full Article
TAGS:LOCAL NEWS 
Next Story