Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2018 11:02 AM IST Updated On
date_range 8 Jun 2018 11:02 AM ISTനിപ: ഇനി ശ്രദ്ധ തുടർപ്രവർത്തനങ്ങളിൽ
text_fieldsbookmark_border
കോഴിക്കോട്: നാടിനെ പിടിച്ചുലച്ച നിപ രോഗബാധയും ഭീതിയും ഏറക്കുറെ വിട്ടുമാറിയേതാടെ ഇനി ശ്രദ്ധ തുടർപ്രവർത്തനങ്ങളിൽ. അടിയന്തര നടപടികൾ തുടരുന്ന സർക്കാറും ആരോഗ്യവകുപ്പും ദീർഘകാല പ്രവർത്തനങ്ങളെക്കുറിച്ചും ആലോചന തുടങ്ങി. ഭാവിയിൽ രോഗം വരാതിരിക്കാനും ജാഗ്രത തുടരാനും സഹായകമാവുന്ന നയം പ്രഖ്യാപിക്കും. രോഗവ്യാപനം എങ്ങനെയുണ്ടായി എന്ന പഠനത്തിനും മരുന്നു കണ്ടുപിടിക്കാനുമുള്ള ശ്രമത്തിനും തുടക്കമിട്ടിട്ടുണ്ട്. ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസർച്ചിെൻറ (െഎ.സി.എം.ആർ) സഹായത്തോടെ ഭാവിയിൽ രോഗം തടയാനും പൊട്ടിപ്പുറപ്പെട്ടാൽ നിയന്ത്രിക്കാനുമുള്ള കാര്യങ്ങൾ തീരുമാനിക്കും. ആരോഗ്യ വകുപ്പിലെ ഉന്നതർ അടുത്ത ആഴ്ച ഡൽഹിയിൽ െഎ.സി.എം.ആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ അടക്കമുള്ളവരുമായി ചർച്ച നടത്തും. നിപ രോഗികൾക്ക് ആസ്ട്രേലിയയിൽനിന്നുള്ള മരുന്ന് നൽകുന്നതുമായി ബന്ധപ്പെട്ട് ഡോക്ടർമാർക്ക് നിർദേശം നൽകാനായി െഎ.സി.എം.ആറിലെ വിദഗ്ധനായ ഡോ. അഭിജിത് കദം കോഴിക്കോെട്ടത്തിയിരുന്നു. രണ്ട് പേർക്ക് അസുഖം ഭേദമായതിനാൽ ഇൗ മരുന്ന് തൽക്കാലം നൽകേണ്ടതില്ലെന്നാണ് തീരുമാനം. െഎ.സി.എം.ആർ മുൻ ഡയറക്ടർ ജനറലും ലോകാരോഗ്യസംഘടനയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറലുമായ സൗമ്യ സ്വാമിനാഥൻ നിപക്ക് മരുന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. കേന്ദ്ര സഹായവും പ്രതീക്ഷിക്കുന്നുണ്ട്. രോഗമില്ലെന്ന് സ്ഥിരീകരിച്ച മുഴുവൻ പേരുടെയും സാമ്പിളുകൾ ഒരു തവണകൂടി പരിശോധിച്ച് ഉറപ്പുവരുത്തിയേക്കും. കുറച്ചുദിവസം കൂടി നിരീക്ഷിച്ച ശേഷമായിരിക്കും നടപടി. മരിച്ചവരുടെ ബന്ധുക്കൾക്കുള്ള സഹായം ഉടൻ വിതരണം െചയ്യും. നിപ അനുഭവത്തിെൻറ പശ്ചാത്തലത്തിൽ മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽനിന്ന് രോഗം പിടിപെടുന്നത് തടയാനും നടപടിയുണ്ടാകും. രോഗികളുടെ എണ്ണം താങ്ങാനാവാത്ത സ്ഥിതി ഒഴിവാക്കാൻ റഫറൽ സമ്പ്രദായം ശക്തമാക്കണെമന്ന് ജനകീയാരോഗ്യ പ്രവർത്തകനും പ്രമുഖ ഭിഷഗ്വരനുമായ കെ.പി. അരവിന്ദൻ പറഞ്ഞു. ആശുപത്രികളിൽ രോഗികളുടെയും സന്ദർശകരുടെയും തിരക്ക് കുറക്കണം. തിരക്ക് കൂടുേമ്പാൾ രോഗികൾക്ക് ആവശ്യമായ പരിചരണം ലഭിക്കില്ല. സർക്കാർ ആശുപത്രിയിൽനിന്ന് കൃത്യമായ മാനദണ്ഡത്തോടെ റഫറൽ സംവിധാനം കാര്യക്ഷമമാക്കണം. വിവരസാേങ്കതിക വിദ്യയുെട സഹായത്തോടെ ഇക്കാര്യം നടപ്പാക്കണെമന്നും ഡോ. അരവിന്ദൻ അഭിപ്രായപ്പെട്ടു. സി.പി ബിനീഷ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story