Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2018 5:30 AM GMT Updated On
date_range 8 Jun 2018 5:30 AM GMTതിരുവമ്പാടിയിൽ മയക്കുമരുന്ന് പിടികൂടി; യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
തിരുവമ്പാടി: മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം മേലാറ്റൂർ സ്വദേശി മുഹമ്മദ് ഷരീഫ്(25) ആണ് പിടിയിലായത്. 3.16 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായാണ് തിരുവമ്പാടി ചേപ്പിലം കോട് റോഡിലെ വിദേശ മദ്യഷാപ്പിനടുത്തുവെച്ച് യുവാവിനെ പിടികൂടിയത്. സംസ്ഥാനത്ത് ലക്ഷം രൂപ വിലയുള്ളതാണ് മയക്കുമരുന്ന്. വിദേശ മാർക്കറ്റിൽ രണ്ടു ലക്ഷം രൂപ വരും. തിരുവമ്പാടി എസ്.ഐ എം. സനൽരാജിെൻറ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ക്രിസ്റ്റൽ രൂപത്തിലുള്ള മയക്കുമരുന്ന് മുക്കം, താമരശ്ശേരി, തിരുവമ്പാടി ഭാഗങ്ങളിൽ ചില്ലറ വിൽപനക്കായി എത്തിച്ചതായിരുന്നു. ബംഗളൂരുവിൽനിന്നാണ് മയക്കുമരുന്ന് കൊണ്ടു വന്നത്. എം.ഡി.എം.എ മയക്കുമരുന്ന് അര ഗ്രാമിലധികം കൈവശം വെക്കുന്നത് മയക്കുമരുന്ന് നിരോധന നിയമപ്രകാരം പത്തു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എ.എസ്.ഐ സൂരജ്, സി.പി.ഒമാരായ അനൂപ്, അനീസ്, സപ്നേഷ്, ഡിവൈ.എസ്.പി സ്ക്വാഡ് അംഗങ്ങളായ രാജീവ് ബാബു, ഷിബിൽ ജോസഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story