Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇവ നാളെയുടെ തണലാകും

ഇവ നാളെയുടെ തണലാകും

text_fields
bookmark_border
* ലോകപരിസ്ഥിതി ദിനം ആഘോഷിച്ചു കൽപറ്റ: പരിസ്ഥിതി ദിനാഘോഷ പരിപാടികളുടെ ഭാഗമായി പടിഞ്ഞാറത്തറ കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ ബാണാസുര സാഗർ പരിസരങ്ങളിലെ പാർക്കിങ് ഗ്രൗണ്ടുകൾ, സ്പിൽവേക്ക് മുൻവശം എന്നിവ കേന്ദ്രീകരിച്ച് വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു. കഴിഞ്ഞ വർഷങ്ങളിൽ നട്ട വൃക്ഷതൈകൾ പരിപാലിച്ചു. പരിസരം ശുചീകരിച്ചു. തുടർന്ന് 'ക്ലീൻ എനർജി ഗ്രീൻ എനർജി' പ്രോമോഷൻ കാമ്പയിനി​െൻറ ഭാഗമായി പടിഞ്ഞാറത്തറ ഡാം ടോപ്പ് സോളാർ പ്ലാൻറ് സന്ദർശിക്കുകയും പ്രവർത്തനം വിലയിരുത്തുകയും ചെയ്തു. സജി പൗലോസ്, ഉഷ, സുധീഷ്, മനോഹരൻ, അജിത്ത്, പ്രസീദ് എന്നിവർ നേതൃത്വം നൽകി. വയനാട് എൻജിനീയറിങ് കോളജ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് ക്ലബി​െൻറ നേതൃത്വത്തില്‍ മരം നടലും പരിചരണവും പ്രിന്‍സിപ്പൽ അബ്ദുള്‍ ഹമീദ് നിര്‍വഹിച്ചു. സി.എ. രവീന്ദ്രന്‍, ഷിജില്‍ സ്റ്റീഫന്‍, പി.ഡി. സണ്ണി, ജി. ബിന്ദു എന്നിവര്‍ സംസാരിച്ചു. പാടിച്ചിറ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ വൃക്ഷതൈകൾ നട്ടു. ജീവനക്കാരടക്കം പങ്കാളികളായി. വാർഡ് മെമ്പർ തോമസ് പാഴൂക്കാല ഉദ്ഘാടനം ചെയ്തു. പുൽപള്ളി ചെറ്റപ്പാലം പഴശ്ശി റെസിഡൻറ്സ് അസോസിയേഷ​െൻറ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. മുതിർന്ന അംഗം രാധാ പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. ടി.ഒ. ജോയി, കുര്യാക്കോസ്, മത്തായി, സി. എസ്. ജനാർദനൻ, ജെയിംസ് തുടങ്ങിയവർ സംസാരിച്ചു. ചുള്ളിയോട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൃക്ഷത്തൈ വിതരണം നടത്തി. നെന്മേനി പഞ്ചായത്ത് പ്രസിഡൻറ് സി.ആര്‍. കറപ്പന്‍ ഉദ്ഘാടനം ചെയ്തു. സമിതി യൂനിറ്റ് പ്രസിഡൻറ് ഷാജി പാമ്പള അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സാബു കുഴിമാളം സംസാരിച്ചു. അമ്പലവയൽ തെക്കൻക്കൊല്ലി നീർത്തട കമ്മിറ്റിയുടെയും ഹരിതകേരളം മിഷ​െൻറയും സഹകരണത്തോടെയുള്ള പരിസ്ഥിതിദിനാചരണം നെന്മേനി പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.പി. മേരി ഉദ്ഘാടനം ചെയ്തു. പി.കെ. ശശിധരൻ, ഡേവിഡ് പനക്കൽ, ഉദയകുമാർ, പി.എഫ്. പോൾ, കെ.സി. ദേവദാസ് എന്നിവർ സംസാരിച്ചു. റിപ്പൺ ചാരിറ്റബിൾ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ കർഷകരുടെ തൊടികളിൽ വൃക്ഷത്തൈകൾ നടലും തൈ വിതരണവും നടന്നു. മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ സി. കൃഷ്ണദാസൻ ഉദ്ഘാടനം നിർവഹിച്ചു. പി. കുഞ്ഞാലൻ അധ്യക്ഷത വഹിച്ചു. സെക്ഷൻ ഫോറസ്റ്റർ മോഹൻദാസ്, എം. സുരേഷ് ബാബു, ഷബീറലി, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. എൻ.കെ. മുഹമ്മദ് സ്വാഗതവും സണ്ണി മാത്യു നന്ദിയും പറഞ്ഞു. ബ്രഹ്മഗിരി ഡെവലപ്മ​െൻറ് സൊസൈറ്റി മഞ്ഞാടി ഫാക്ടറിക്ക് സമീപത്തുള്ള സഥലത്ത് ജീവനക്കാരുടെ നേതൃത്വത്തിൽ 100 വൃക്ഷത്തൈകൾ നട്ടു. ഫോറസ്റ്റ് ഡിപ്പാർട്ട്മ​െൻറിൽനിന്ന് കിട്ടിയ തൈകൾ സംരക്ഷിച്ച് വളർത്തുന്നതിന് ഫാം പ്ലാനിങ് ജീവനക്കാർക്ക് ചുമതല നൽകി. ചീഫ് എക്സി. ഓഫിസർ വൃക്ഷതൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറത്തറ പഞ്ചായത്ത് ഭരണസമിതി ബാണാസുര ഹൈഡ്രൽ ടൂറിസം റോഡ് വശത്ത് കാപ്പുണ്ടിക്കൽ പ്രദേശത്ത് വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. കാപ്പുണ്ടിക്കൽ മുതൽ ബാണാസുര സാഗർ ഡാം പരിസരം വരെയുള്ള റോഡ് വശങ്ങളിൽ പഞ്ചായത്തും ജനമൈത്രി പൊലീസും സംയുക്തമായാണ് തൈ നടുന്നത്. പഞ്ചായത്ത് പ്രസിഡൻറ് പി.ജി. സജേഷ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശാന്തിനി ഷാജി അധ്യക്ഷത വഹിച്ചു. പടിഞ്ഞാറത്തറ എസ്.െഎ പ്രകാശൻ മുഖ്യാതിഥിയായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഉഷാ വർഗീസ്, മെംബർമാരായ സി.ഇ. ഹാരിസ്, കെ.എസ്. സന്തോഷ് കുമാർ, ഉഷ ആനപ്പാറ എന്നിവർ സംസാരിച്ചു. വൈത്തിരി പഞ്ചായത്തി​െൻറ പരിസ്ഥിതി ദിനാചരണം വട്ടവയലിൽ വൃക്ഷത്തൈ നട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഉഷാകുമാരി ഉദ്‌ഘാടനം ചെയ്തു. മെംബർ എൽസി ജോർജ്, കുടുംബശ്രീ ചെയർപേഴ്സൻ അംബിക എന്നിവർ സംസാരിച്ചു. ബാബാ ആർട്സ് ആൻഡ് സ്പോർട്സ് പഴയ വൈത്തിരി വയനാട് സോഷ്യൽ ഫോറസ്ട്രിയുമായി ചേർന്ന് ക്ലബ് അംഗങ്ങൾക്കും പൊതുജനങ്ങൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും പൊതു സ്ഥലങ്ങളിൽ വൃക്ഷത്തൈ നടുകയും ചെയ്തു. മുട്ടിൽ എക്സൈസ് ഇൻസ്പെക്ടർ സി. അബു ഉദ്ഘാടനം ചെയ്തു. വനംവകുപ്പ് മേപ്പാടി ഡെപ്യുട്ടി റേഞ്ച് ഓഫിസർ കെ. ആസിഫ്, ക്ലബ് ഭാരവാഹികളായ ഷാജി കുന്നത്ത്, മുഹമ്മദ് അലി, ഷാനിബ്, കൈസ് എന്നിവർ നേതൃത്വം നൽകി. കൽപറ്റ ഗവ. ജനറൽ ആശുപത്രിയിൽ വൃക്ഷത്തൈ നട്ട് എസ്.ഡി.പി.ഐ ജില്ല പ്രസിഡൻറ് എൻ. ഹംസ പരിസ്ഥിതിദിനാഘോഷം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സുബൈർ കൽപറ്റ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ.കെ. ഷമീർ, കരീം മുട്ടിൽ, നൗഷീർ, സൈനു, ഇ.ടി. സിദ്ദീഖ് എന്നിവർ നേതൃത്വം നൽകി. രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റ ഗവ. ജനറൽ ഹോസ്പിറ്റൽ പരിസരത്ത് വൃക്ഷതൈ നട്ട് ഡോ. എസ്. കാവ്യ വത്സരാജ് ഉദ്ഘാടനം ചെയ്തു. രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ല ചെയർമാൻ എം.എ. ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ബെന്നി വെട്ടിക്കൽ, സുന്ദർരാജ്, കൗൺസിലർ പി. വിനോദ്കുമാർ, കെ. ജോണി ജോൺ, സെബാസ്റ്റ്യൻ, ഹെൽത്ത് ഇൻസ്പെക്ടർ പി.എസ്. ബേസിൽ രാജീവ്, കെ. മോഹൻകുമാർ, പി. ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി. കൊളഗപ്പാറ ഗവ. യു.പി സ്കൂളിൽ േശ്രയസ് കൊളഗപ്പാറ യൂനിറ്റി​െൻറ സഹകരണത്തോടെ പരിസ്ഥിതി ദിനം ആഘേഷിച്ചു. വൃക്ഷത്തൈ വിതരണം മീനങ്ങാടി പഞ്ചായത്ത് മെംബർ ടി.പി. ഷാജി ഉദ്ഘാടനം ചെയ്തു. ഔഷധച്ചെടി നടീൽ കർമം ഫാ. ജോർജ് പൊക്കത്തായിൽ നിർവഹിച്ചു. നിർധന വിദ്യാർഥിക്കുള്ള പഠനോപകരണ വിതരണം എസ്.എസ്.ജി. കൺവീനർ കെ.ഡി. കുര്യാക്കോസ് നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് എൻ.സി. ജോർജ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ എം. രാജൻ സ്വാഗതവും ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു. കൽപറ്റ നഗരസഭയിലെ ബാലകൗൺസിൽ അംഗങ്ങൾക്ക് വൃക്ഷത്തൈകളും ഫലവൃക്ഷത്തൈകളും വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൻ സനിത ജഗദീഷ് നിർവഹിച്ചു. വൈസ് ചെയർമാൻ ആർ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.പി. ആലി, എ.പി. ഹമീദ്, ബിന്ദു ജോസ്, വി. ഹാരിസ് എന്നിവർ സംസാരിച്ചു. കമ്പളക്കാട് കെൽട്രോൺവളവ് മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതിദിനാഘോഷം നടത്തി. തൈ വിതരണോദ്ഘാടനം ഖതീബ് കെ. മുഹമ്മദ്കുട്ടി ഹസനി കെ.വി. പോക്കർ ഹാജിക്ക് നൽകി നിർവഹിച്ചു. പ്രസിഡൻറ് പി.ടി. അശ്റഫ് അധ്യക്ഷത വഹിച്ചു. കെ.കെ. മുത്തലിബ് ഹാജി, മോയിൻ കടുവൻ, അബു നാസർ, അസ്ലം ബാവ, കെ.സി. മൊയ്തീൻ ഹാജി, അബ്ദുറഹ്മാൻ ചോലേരി എന്നിവർ സംസാരിച്ചു. ------------------ WEDWDL12 കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ ബാണാസുര സാഗർ പരിസരം ശുചീകരിക്കുന്നു WEDWDL13 പരിസ്ഥിതി ദിനാഘോഷത്തി​െൻറ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് നടത്തിയ വൃക്ഷത്തൈ വിതരണം നെന്മേനി പഞ്ചായത്ത് പ്രസിഡൻറ് സി.ആര്‍. കറപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു WEDWDL1 ബ്രഹ്മഗിരി ഡെവലപ്മ​െൻറ് സൊസൈറ്റി മഞ്ഞാടി ഫാക്ടറിക്ക് സമീപത്തുള്ള സഥലത്ത് ജീവനക്കാരുടെ നേതൃത്വത്തിൽ തൈ നടുന്നു WEDWDL3 പടിഞ്ഞാറത്തറ പഞ്ചായത്തി​െൻറ പരിസ്ഥിതിദിനാഘോഷം പഞ്ചായത്ത് പ്രസിഡൻറ് പി.ജി. സജേഷ് തൈനട്ട് ഉദ്ഘാടനം ചെയ്യുന്നു WEDWDL4 വൈത്തിരി പഞ്ചായത്തി​െൻറ പരിസ്ഥിതി ദിനാചരണം വട്ടവയലിൽ വൃക്ഷത്തൈ നട്ടു ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഉഷാകുമാരി ഉദ്‌ഘാടനം ചെയ്യുന്നു WEDWDL11 രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റ ഗവ. ജനറൽ ആശുപത്രി പരിസരത്ത് വൃക്ഷത്തൈ നടുന്നതി​െൻറ ഉദ്ഘാടനം ഡോ.എസ്. കാവ്യവത്സരാജ് നിർവഹിക്കുന്നു WEDWDL16 കൽപറ്റ നഗരസഭയിലെ ബാലകൗൺസിൽ അംഗങ്ങൾക്കുള്ള വൃക്ഷതൈ വിതരണം നഗരസഭ ചെയർപേഴ്സൻ സനിത ജഗദീഷ് നിർവഹിക്കുന്നു WEDWDL18(must) കമ്പളക്കാട് കെൽട്രോൺവളവ് മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതിദിനാഘോഷം
Show Full Article
TAGS:LOCAL NEWS 
Next Story