Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2018 11:02 AM IST Updated On
date_range 7 Jun 2018 11:02 AM ISTജനകീയവേദി കൂട്ടായ്മ കിണർ ഉപയോഗയോഗ്യമാക്കി
text_fieldsbookmark_border
നാദാപുരം: പരിസ്ഥിതി ദിനാഘോഷത്തിെൻറ ഭാഗമായി രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന എടച്ചേരി മുല്ലപ്പള്ളി ലക്ഷംവീട് കോളനിയിലെ കിണർ നാദാപുരം ജനകീയ കൂട്ടായ്മ ആഴംകൂട്ടി ഉപയോഗ യോഗ്യമാക്കി. കിണറ്റിൻകരയിൽ കറിവേപ്പില തൈ നട്ടതിന് ശേഷം, കോളനിയിലെ സ്ത്രീകൾ ഒന്നിച്ചു വെള്ളം കോരി കിണർ ഉദ്ഘാടനം ചെയ്തു. കിണറ്റിൽനിന്നും കോളനിയിലെ വീടുകളിലേക്ക് പൈപ്പ് കണക്ഷൻ ലഭ്യമാക്കാൻ എടച്ചേരി ഗ്രാമപഞ്ചായത്ത് ഇടപെടണമെന്ന് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. വിദഗ്ധരുടെ മേൽനോട്ടത്തിൽ ജനകീയവേദി പ്രവർത്തകർ ശാസ്ത്രീയമായി പാറ പൊട്ടിച്ച് നീക്കംചെയ്താണ് കിണറിെൻറ ആഴം വർധിപ്പിച്ചത്. ഉദ്ഘാടന ചടങ്ങിൽ സജിത, ഗംഗാധരൻ, ഡോ. ഹമീദ് എന്നിവർ സംസാരിച്ചു. കുട്ടികളുടെ ഗാനാലാപനവും നടന്നു. വിനോദ് സവിധം, ആം ആദ്മി പാർട്ടി പ്രവർത്തകൻ അഷ്റഫ് വി.പി. വട്ടോളി, ഡോ. അബ്ദുൽ ഹമീദ്, ലത്തീഫ് പാലോടൻ, ആർ.കെ. ഹമീദ്, മുഹമ്മദ് അകരൂൽ, സലീം അകരൂൽ, സഫ്‌വാൻ കെ.കെ.സി. എന്നിവർ നേതൃത്വം നൽകി. ഈ വർഷത്തെ പരിസ്‌ഥിതി ദിന ആശയമായ പ്ലാസ്റ്റിക് മാലിന്യ ഭീകരതക്കെതിരെ എന്ന വിഷയത്തിൽ കോളനിവാസികൾക്ക് ഷൗക്കത്ത് അലി എരോത്ത് ക്ലാസെടുത്തു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി. 'പ്ലസ് വൺ പ്രവേശനത്തിന് ക്രമീകരണം ഏർപ്പെടുത്തണം' നാദാപുരം: കോഴിക്കോട് ജില്ലയിൽ എസ്.എസ്.എൽ.സി പാസായ വിദ്യാർഥികൾക്ക് ഹയർസെക്കൻഡറി പഠന സൗകര്യം സാധ്യമാവുന്ന രൂപത്തിൽ അടിയന്തര ക്രമീകരണം ചെയ്യണമെന്ന് ജില്ല പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കൽ ആവശ്യപ്പെട്ടു. വിദ്യാർഥികൾക്ക് സ്കൂൾ വിദ്യാഭ്യാസ സൗകര്യം കൊടുക്കാൻ ബാധ്യസ്ഥരായ സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടു അപേക്ഷകർക്കനുസൃതമായി പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കാൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story