Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാഹി ഗവ. കോളജിലേക്ക്...

മാഹി ഗവ. കോളജിലേക്ക് കേരള വിദ്യാർഥികൾക്ക്​ അപേക്ഷിക്കാം

text_fields
bookmark_border
കണ്ണൂർ: പുതുച്ചേരിസർക്കാറും കേരളസർക്കാറും തമ്മിലെ ധാരണപ്രകാരം പോണ്ടിച്ചേരി സർവകലാശാലക്ക് കീഴിലെ മാഹി മഹാത്മാഗാന്ധി ഗവ. ആർട്‌സ് കോളജിലെ ബിരുദ കോഴ്‌സുകളിലേക്ക് കേരള വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, പ്ലാൻറ് സയൻസ്, സുവോളജി, കമ്പ്യൂട്ടർ സയൻസ്, ഹിന്ദി എന്നീ ബിരുദ കോഴ്‌സുകളിൽ 10 സീറ്റ് വീതം ആകെ 70 സീറ്റുകളാണ് കേരള വിദ്യാർഥികൾക്കായി നീക്കിവെച്ചിട്ടുള്ളത്. മുഴുവൻ സീറ്റുകളിലേക്കും പുതുച്ചേരിസർക്കാർ നടപ്പാക്കിയ സെൻട്രലൈസ്ഡ് അഡ്മിഷൻ കമ്മിറ്റിയുടെ വെബ്‌സൈറ്റ് മുഖേന വേണം അപേക്ഷിക്കാൻ. അപേക്ഷിക്കാനുള്ള അവസാന തീയതി: ജൂൺ 11. വെബ്‌സൈറ്റ് വിലാസം: www.centacpuducherry.in.
Show Full Article
TAGS:LOCAL NEWS 
Next Story