Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2018 5:29 AM GMT Updated On
date_range 7 Jun 2018 5:29 AM GMTവിദ്യാലയ ശുചിത്വത്തിന് കോക്കല്ലൂരിൽ ജനകീയ കൂട്ടായ്മ
text_fieldsbookmark_border
ബാലുശ്ശേരി: വിദ്യാലയ ശുചിത്വ പ്രവർത്തനങ്ങൾക്ക് കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജനകീയ കൂട്ടായ്മ. പകർച്ചവ്യാധികൾക്കെതിരെയും സ്കൂൾ സൗന്ദര്യവത്കരണത്തിെൻറ ഭാഗമായുമാണ് വിദ്യാലയം കേന്ദ്രീകരിച്ച് ശുചിത്വ കാമ്പയിനിന് തുടക്കം കുറിച്ചത്. ക്ലാസ് മുറികൾ, പരിസരം, കുടിവെള്ളം എന്നിവയാണ് ആദ്യഘട്ടത്തിൽ ഏറ്റെടുത്തിരിക്കുന്നത്. സ്വയംസഹായ സംഘങ്ങൾ, കുടുംബശ്രീ, ടാഗോർ ഗ്രന്ഥശാല, പി.ടി.എ തുടങ്ങിയവയുടെ നേതൃത്വത്തിലാണ് ശുചിത്വയജ്ഞം ആരംഭിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ. പരീദ്, എൻ.പി. നദീഷ് കുമാർ, പി.ടി.എ പ്രസിഡൻറ് പി. പ്രമോദ്, പുന്നോറത്ത് ബാലൻ നായർ, എ.കെ. രവി, കെ.സി. രാജൻ, ടി. രവീന്ദ്രനാഥ്, സി. സത്യൻ, പ്രിൻസിപ്പൽ കെ. ഗണേശൻ, ഹെഡ്മാസ്റ്റർ കെ.കെ. ശിവദാസൻ എന്നിവർ നേതൃത്വം നൽകി. അധ്യാപക ഒഴിവ് എകരൂൽ: പള്ളിയോത്ത് ജി.എൽ.പി സ്കൂളില്‍ ഒഴിവുള്ള എൽ.പി.എസ്.എ തസ്തികയിലേക്ക് ദിവസവേതനത്തിന് അധ്യാപകനെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂണ്‍ 11ന് രാവിലെ 11 മണിക്ക് സ്കൂള്‍ ഓഫിസില്‍ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story