Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2018 5:29 AM GMT Updated On
date_range 7 Jun 2018 5:29 AM GMTഫിത്ർ സകാത്തായി ബിരിയാണി അരി
text_fieldsbookmark_border
കുറ്റ്യാടി: നോമ്പിെൻറ അവസാനം വിതരണം ചെയ്യുന്ന നിർബന്ധ ദാനമായ ഫിത്ർ സകാത്തിന് ബിരിയാണി അരിയും നൽകുന്നു. പെരുന്നാൾ ദിവസം മിക്കവരും കഴിക്കുന്നത് ബിരിയാണി അരി കൊണ്ടുള്ള വിഭവങ്ങൾ ആയതിനാലാണ് അത്തരം അരിയും കൂടി നൽകാൻ മഹല്ല് കമ്മിറ്റികൾ തീരുമാനിച്ചത്. ഇതനുസരിച്ച് ഒരാൾ സാധാരണ അരിക്ക് 70 രൂപയും ബിരിയാണി അരിക്ക് 140 രൂപയും നൽകണം. സംഘടിതമായി ഫിത്ർ സകാത്ത് നൽകുന്നതിന് കൂടുതൽ പ്രചാരം ലഭിച്ചതോടെ, മഹല്ല് കമ്മിറ്റികൾ കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം അനുസരിച്ച് അരിയുടെ പണം വാങ്ങാറാണ് പതിവ്. നേരത്തെ പെരുന്നാൾ പിറവി ദർശിച്ചാലേ അരി വിതരണം ചെയ്തു തുടങ്ങുകയുണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഇന്ന ദിവസം പെരുന്നാളാകുമെന്ന് ഉറപ്പുണ്ടെങ്കിൽ തലേദിവസം തന്നെ അരി വിതരണം നടത്തും. അരി പാക്ക് ചെയ്ത് വീടുകളിൽ എത്തിക്കലാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story