Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാലിന്യവുമായെത്തിയ...

മാലിന്യവുമായെത്തിയ ലോറി നാട്ടുകാർ തടഞ്ഞു

text_fields
bookmark_border
പന്തീരാങ്കാവ്: കീഴ്മാട് നെടുംപറമ്പ് കുന്നിൽ . സ്വകാര്യ നിർമാണ കമ്പനിയുടെ, പെരുവയൽ പഞ്ചായത്തിൽപെട്ട സ്ഥലത്താണ് മാലിന്യവുമായി ലോറിയെത്തിയത്. മാലിന്യപ്രശ്നത്തെ തുടർന്ന് കഴിഞ്ഞദിവസം നാട്ടുകാർ പ്രതിഷേധിച്ച കുറ്റിക്കാട്ടൂർ-മുണ്ടുപാലം റോഡരികിൽ പുത്തലത്ത് താഴത്ത് മാമ്പുഴയോട് ചേർന്നുള്ള ലേബർ ക്യാമ്പിൽനിന്നുള്ള മാലിന്യമാണ് ലോറിയിൽ കടത്തിയത്. പ്രതിഷേധത്തെ തുടർന്ന് മെഡിക്കൽ കോളജ് െപാലീസ് സ്ഥലത്തെത്തി ലോറിയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം ജില്ല കലക്ടർ യു.വി. ജോസ് ഇവിടെ സന്ദർശിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ലേബർ ക്യാമ്പ് അടച്ചുപൂട്ടാനുള്ള പഞ്ചായത്തി​െൻറ ഉത്തരവിനെതിരെ കമ്പനി ഹൈകോടതിയിൽനിന്ന് സ്റ്റേ വാങ്ങിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് ഇതിനെതിരെ കോടതിയെ സമീപിക്കാനിരിക്കുകയാണ്. ഇതിനിടയിലണ് മാലിന്യം നീക്കംചെയ്യാൻ ശ്രമിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story