Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right​േകരള എൻജിനീയറിങ്​...

​േകരള എൻജിനീയറിങ്​ 2018 പ്രവേശന പരീക്ഷ: ഉന്നത മാർക്കുകൾ പാല ബ്രില്യൻറ്​ സ്​റ്റഡി സെൻററിന്​

text_fields
bookmark_border
കോട്ടയം: ഇൗവർഷത്തെ കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ പാലാ ബ്രില്യൻറിന് മികച്ച വിജയം. സ്ഥാപനത്തിൽ പഠിച്ച അമൽ മാത്യു 868.94 മാർക്കോടെ ഒന്നാംസ്ഥാനം നേടി. കോട്ടയം ജില്ലയിൽ പുല്ലൻകുന്നേൽ വീട്ടിൽ കോളജ് പ്രഫസറായ മാത്യു ജോസഫി​െൻറയും ജാൻസി മാത്യുവി​െൻറയും മകനായ അമൽ മാന്നാനം കെ.ഇ. സ്കൂൾ വിദ്യാർഥിയാണ്. ദേശീയ എൻജിനീയറിങ് എൻട്രൻസ് (JEE MAIN) 2018 പരീക്ഷയിലും അമൽ മാത്യു 360ൽ 308 മാർക്കോടെ 160ാം റാങ്കും സംസ്ഥാനതലത്തിൽ ഒന്നാം റാങ്കും കരസ്ഥമാക്കി. െഎ.െഎ.ടി മുംബൈ നടത്തിയ IIT UCEED 2018 (അണ്ടർ ഗ്രാജ്വേറ്റ് കോമൺ എൻട്രൻസ് എക്സാമിനേഷൻ ഫോർ ഡിസൈൻ) പ്രവേശന പരീക്ഷയിലും ദേശീയതലത്തിൽ അഞ്ചാം റാങ്ക് അമൽ മാത്യുവിനായിരുന്നു. സംസ്ഥാനതലത്തിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കിയ നിക്കോളാസ് ഫ്രാൻസിസ് 846.32 മാർക്കാണ് നേടിയത്. പ്ലസ്ടു പഠനത്തിന് ശേഷം ബ്രില്യൻറിലെ െഎ.െഎ.ടി റിപ്പീറ്റേഴ്സ് ബാച്ചിൽ പരിശീലനം നേടിയിരുന്നു. സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഡെനിൻ ജോസ് 844.94 മാർക്കാണ് നേടിയത്. ഇൗ സ്ഥാപനത്തിൽ പഠിച്ചവരിൽ 11 വിദ്യാർഥികൾ 800ൽ കൂടുതൽ മാർക്കും 75 വിദ്യാർഥികൾ 700ൽ കൂടുതൽ മാർക്കും 300 വിദ്യാർഥികൾ 600ൽ കൂടുതൽ മാർക്കും കരസ്ഥമാക്കി. നാനൂറ്റി എൺപതിലധികം അധ്യാപകരുൾെപ്പടെ എഴുന്നൂറിൽപരം ജീവനക്കാർ ജോലിചെയ്യുന്ന ബ്രില്യൻറ് സ്റ്റഡി സ​െൻറർ ഇന്ത്യയിലെ മികച്ച പ്രവേശന പരീക്ഷ പരിശീലന കേന്ദ്രങ്ങളിലൊന്നാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് അർഹമായ സഹായം നൽകാൻ ബ്രില്യൻറ് സ്റ്റഡിസ​െൻറർ സന്നദ്ധമാെണന്ന് മാനേജിങ് ഡയറക്ടർ സെബാസ്റ്റ്യൻ ജി. മാത്യു പറഞ്ഞു. ഉന്നതവിജയം കരസ്ഥമാക്കിയവരെ ഡയറക്ടർമാരായ സെബാസ്റ്റ്യൻ ജി. മാത്യു, ജോർജ് തോമസ്, സ്റ്റീഫൻ ജോസഫ്, ബി. സന്തോഷ്കുമാർ, അധ്യാപകർ എന്നിവർ ചേർന്ന് അനുമോദിച്ചു. 2019 വർഷത്തേക്കുള്ള Jee Advanced (IIT) പരീക്ഷകൾക്ക് കോച്ചിങ് ക്ലാസുകൾ 2019 ജൂൺ 18ന് ആരംഭിക്കുന്നു. ഇതിലേക്കുള്ള പ്രവേശനം ജെ.ഇ. മെയിൻ സ്കോറി​െൻറയും കേരള എൻട്രൻസ് സ്കോറി​െൻറയും ബോർഡ് എക്സാം മാർക്കി​െൻറയും അടിസ്ഥാനത്തിലായിരിക്കും. അർഹരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുന്നതാണ്. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. www.brilliantpala.org.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story