Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2018 10:44 AM IST Updated On
date_range 5 Jun 2018 10:44 AM ISTകനത്ത മഴ തുടങ്ങി; ഒപ്പം വെള്ളക്കെട്ടും
text_fieldsbookmark_border
കോഴിക്കോട്: മഴ തുടങ്ങിയതോടെ നഗരത്തിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും. തിങ്കളാഴ്ച രാവിലെ തുടങ്ങിയ മഴ അൽപസമയത്തിനകം കനത്തതോടെ നഗരത്തിെൻറ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. മാവൂർ റോഡിൽ വെള്ളം ഉയർന്നതിനെത്തുടർന്ന് ഒാേട്ടാകളും ഇരുചക്രയാത്രികരും ഏറെ കഷ്ടപ്പെട്ടു. ചിന്താവളപ്പ്, സ്റ്റേഡിയം ജങ്ഷൻ, ശ്രീകണ്ഠേശ്വരം റോഡ്, നഗരത്തിലെ ഇടവഴികൾ എന്നിവിടങ്ങളിലെല്ലാം വെള്ളം ഉയർന്നു. മാവൂർ റോഡിൽ കെ.എസ്.ആർ.ടി.സിയുടെ മുൻവശത്ത് ഒാവുചാലിൽനിന്ന് അഴുക്കുെവള്ളം റോഡിലും ഫുട്പാത്തിലും പരന്നു. കാൽനടയാത്രക്കാർ ഏറെ പ്രയാസപ്പെട്ടു. മഴ പെയ്തതോടെ പാളയം ഭാഗത്ത് പലയിടത്തും ചളിക്കളമായി. റെയിൽവേ സ്റ്റേഷനു മുന്നിലെ ഒാടയിൽ വെള്ളം നിറഞ്ഞ് മലിനജലം റോഡിലേക്കൊഴുകിയതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. ഒരു വർഷത്തോളമായി ഇൗ ഭാഗത്തെ വെള്ളക്കെട്ട് നീക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. രോഗഭീതിയിൽനിന്ന് ജനങ്ങൾ കരകയറിത്തുടങ്ങുകയും പെരുന്നാൾ വിപണി പതുെക്ക സജീവമായിത്തുടങ്ങുകയും ചെയ്തപ്പോഴേക്കും മഴെയത്തിയത് കച്ചവടക്കാരെ ദോഷകരമായി ബാധിച്ചു. വഴിയോരക്കച്ചവടക്കാർക്ക് ഒന്നും വിൽക്കാനാവാത്ത അവസ്ഥയായിരുന്നു. മഴയോടൊപ്പം കാറ്റും വന്നതോടെ വയനാട് റോഡിൽ ഡി.സി.സി ഒാഫിസിനടുത്ത് 10.30ഒാടെ മരത്തിെൻറ കൂറ്റൻ ചില്ലകൾ പൊട്ടിവീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ബീച്ച് ഫയർ സ്റ്റേഷനിൽനിന്ന് അസി. സ്റ്റേഷൻ ഒാഫിസർ ഷംസുദ്ദീെൻറ നേതൃത്വത്തിൽ ലീഡിങ് ഫയർമാൻ വി.പി. അജയൻ, ഫയർമാന്മാരായ അജേഷ് ശർമ, ജിതിൻ ബാബു, ശ്രീജിത്ത്, നിജീഷ് എന്നിവരടങ്ങിയ സംഘമെത്തിയാണ് മരച്ചില്ലകൾ മുറിച്ചുമാറ്റി ഗതാഗത തടസ്സം നീക്കിയത്. രാവിലെ ടാഗോർ ഹാളിനടുത്ത ഇലക്ട്രിക് പോസ്റ്റിൽ തീപിടിത്തമുണ്ടായി. ബീച്ച് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ഫോേട്ടാ: ab
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story