Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2018 5:14 AM GMT Updated On
date_range 5 Jun 2018 5:14 AM GMTകനത്ത മഴയിൽ മണ്ണിടിഞ്ഞ് മതിൽ തകർന്ന് വീടിന് നാശം
text_fieldsbookmark_border
രാമനാട്ടുകര: കനത്ത മഴയില്‍ മണ്ണിടിഞ്ഞതിനെ തുടർന്ന് മതിൽ തകർന്ന് പത്തടി താഴ്ചയിലുള്ള വീടിന് കനത്ത നാശം. ഫാറൂഖ് കോളജ് കോവയില്‍ മേത്തല്‍ ഷാജിയുടെ നിര്‍മാണത്തിലിരിക്കുന്ന വീടിെൻറ ഒരുവശത്തെ ചുറ്റുമതിലാണ് 10 അടി താഴ്ചയില്‍ സമീപവാസിയായ കോവയില്‍ പ്രകാശെൻറ വീടിന് മുകളിലേക്ക് തകർന്നു വീണത്. വീടിന് കേടുപാടുകള്‍ സംഭവിച്ചു. മതിലിെൻറ കല്ല് തെറിച്ചുവീണ് ജനൽചില്ലുകള്‍ വീടിനുള്ളിലേക്ക് തെറിച്ചു. മതിലിെൻറ ഉടമ ഷാജി നിർധന കുടുംബത്തിലെ അംഗമാണ്. പി.എം.എ.വൈ പദ്ധതിയില്‍ ലഭിച്ച ധനസഹായംകൊണ്ടാണ് ഷാജി വീട് നിര്‍മിക്കുന്നത്. കൂലിപ്പണിക്കാരനായ യുവാവ് സര്‍ക്കാര്‍ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. നഗരസഭ അധ്യക്ഷന്‍ വാഴയില്‍ ബാലകൃഷ്ണന്, സ്ഥിരംസമിതി അംഗങ്ങളായ കെ. ജമീല, മണ്ണൊടി രാംദാസ്, കൗണ്‍സിലര്‍ പെരുമ്പില്‍ കൃഷ്ണന്, വില്ലേജ് ഓഫിസര്‍ കെ.ടി. റീജ, എസ്.വി.ഒ വി. റിജിത്ത് എന്നിവര്‍ സ്ഥലത്തെത്തി. മണ്ണിടിഞ്ഞ് പ്രകാശെൻറ വീട് പകുതിയിലധികം മൂടിയ നിലയിലാണ് . photo mathil33.jpg ഫാറൂഖ് കോളജ് കോവയിൽ പ്രകാശെൻറ വീടിനു മുകളിലേക്ക് കനത്ത മഴയിൽ മണ്ണിടിഞ്ഞുവീണ നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story