Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകർഷകർക്കുവേണ്ടി സവിശേഷ...

കർഷകർക്കുവേണ്ടി സവിശേഷ പാർലമെൻറ് വിളിച്ചുചേർക്കണം

text_fields
bookmark_border
കർഷകർക്കുവേണ്ടി സവിശേഷ പാർലമ​െൻറ് വിളിച്ചുചേർക്കണം രാജ്യം വീണ്ടും ദേശവ്യാപകമായ കർഷക സമരത്തെ അഭിമുഖീകരിക്കുകയാണ്. േകന്ദ്ര സർക്കാറി​െൻറ കർഷക വിരുദ്ധ നയങ്ങൾക്കും വാഗ്ദാന ലംഘനങ്ങൾക്കുമെതിരെ രാഷ്ട്രീയ കിസാൻ മഹാസംഘി​െൻറ നേതൃത്വത്തിൽ 104 കർഷക സംഘടനകൾ ജൂൺ ഒന്നുമുതൽ പത്തു ദിവസം നീണ്ടുനിൽക്കുന്ന സമരം ദിനംപ്രതി ശക്തമാകുകയാണ്. പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കശ്മീർ, കർണാടക സംസ്ഥാനങ്ങളിലെ കർഷകർ പ്രതിഷേധത്തി​െൻറ ഭാഗമായി പാൽ, പഴം, പച്ചക്കറി ഉൽപന്നങ്ങൾ 10 ദിവസം വിതരണത്തിനയക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നു. ഡൽഹിയിലും ഉത്തരേന്ത്യൻ പ്രധാന നഗരങ്ങളിലും പാൽ, പച്ചക്കറി വിതരണത്തെ ഇപ്പോൾതന്നെ സാരമായി ബാധിക്കാൻ തുടങ്ങിയിട്ടുണ്ട്. കർഷകരുടെ സങ്കീർണപ്രശ്നത്തെ ഗൗരവത്തോടെ അഭിമുഖീകരിച്ച് പരിഹാര ചർച്ചകൾ ആരംഭിക്കുന്നതിനു പകരം അപഹസിക്കാനും വിലകുറച്ചുകാണാനുമാണ് ദൗർഭാഗ്യവശാൽ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. എട്ടിലധികം സംസ്ഥാനങ്ങളിൽ ശക്തമായ പ്രക്ഷോഭം മാധ്യമശ്രദ്ധ നേടാനുള്ള അടവാണെന്ന നിലപാടിലാണ് കേന്ദ്ര കൃഷിമന്ത്രി രാധാമോഹൻ സിങ്. കോൺഗ്രസ് സ്പോൺസേഡ് സമരമായി തള്ളിക്കളയാനാണ് കേന്ദ്ര അഭ്യന്തര മന്ത്രി രാജ്നാഥ് സിങ് താൽപര്യപ്പെടുന്നത്. എന്നാൽ, കഴിഞ്ഞ വർഷം മധ്യപ്രദേശിലെ മന്ദ്സോറിൽ പൊലീസ് നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ട ആറു കർഷകരുടെ സ്മരണകൾകൂടി ജ്വലിപ്പിക്കുന്ന സമരം കേന്ദ്ര സർക്കാറിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന രീതിയിൽ വ്യാപകമാകുകയാണ്. മന്ദ്സോർ വെടിവെപ്പി​െൻറ വാർഷിക ദിനമായ ജൂൺ ആറിന് രാജ്യമൊട്ടാകെ കർഷക രക്തസാക്ഷി ദിനമായി ആചരിക്കാനാണ് തീരുമാനം. അവസാന ദിനമായ ജൂൺ 10ന് 22 സംസ്ഥാനങ്ങളിൽ അഖിലേന്ത്യ ബന്ദിനും കർഷക സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. കർഷകരുടെ ആവശ്യങ്ങളേറെയും പഴയതാണ്. കാർഷികോൽപന്നങ്ങൾക്ക് ന്യായവില ഉറപ്പുവരുത്തുക, വായ്പകൾ എഴുതിത്തള്ളുക, സ്വാമിനാഥൻ കമീഷ‍​െൻറ നിർദേശങ്ങൾ നടപ്പിലാക്കുക. കൃഷിഭൂമി കർഷകർക്ക് ലഭ്യമാക്കുക, സർക്കാറുകളും ഉദ്യോഗസ്ഥരും ബാങ്കുകാരും കർഷകരോട് കുറച്ചുകൂടി അനുകമ്പയോടുകൂടി പെരുമാറുക തുടങ്ങിയ ആവശ്യങ്ങൾക്ക് ചുരുങ്ങിയപക്ഷം 25 വർഷത്തെ പഴക്കമെങ്കിലും കാണും. എന്നിട്ടും അവയൊന്നും ഇതുവരെ പരിഹരിക്കാനായില്ലെന്നു മാത്രമല്ല കാര്യഗൗരവത്തിൽ പരിഗണിക്കാൻപോലും കേന്ദ്ര/സംസ്ഥാന സർക്കാറുകൾ തയാറാകുന്നില്ല. കർഷക പ്രതിസന്ധി പരിഹരിക്കുന്നതിന് കേന്ദ്രസർക്കാർ നിശ്ചയിച്ച എം.എസ്. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് 2006 ഒക്ടോബർ 4ന് സമർപ്പിച്ചതാണ്. വർഷം 11 പിന്നിട്ടെങ്കിലും കർഷകർ ഇപ്പോഴും പാലൊഴുക്കിയും പച്ചക്കറി ചിന്തിയും നഗ്നപാദരായി തെരുവിൽ നടന്നും അലഞ്ഞും ആവശ്യപ്പെടുന്നു, അവ നടപ്പാക്കാൻ സർക്കാർ ഇച്ഛാശക്തികാണിക്കണമെന്ന്. മൂന്നു ലക്ഷത്തിലധികം കർഷകരുടെ ആത്മഹത്യകൾ ഒരു പുനരാലോചനയിലേക്കും ഇന്ത്യയിലെ ഭരണകൂടത്തെ നയിക്കുന്നില്ല എന്നത് എത്ര ഖേദകരമാണ്. ബജറ്റ് പ്രഖ്യാപനങ്ങളിലും തെരഞ്ഞെടുപ്പ് റാലികളിലും മാത്രം നിറഞ്ഞുനിൽക്കുന്ന കർഷകപ്രേമം യാഥാർഥ്യമാവുകയില്ല എന്നതി​െൻറ ഒടുവിലത്തെ സാക്ഷ്യമാണ് കഴിഞ്ഞ മാർച്ചിൽ നാസിക്കിൽനിന്ന് മുംബൈയിേലക്ക് ലോങ്മാർച്ച് സംഘടിപ്പിച്ച കിസാൻസഭയും പുതിയ കർഷകപ്രക്ഷോഭത്തിൽ അണിചേരുന്നത്. കാരണം, മഹാരാഷ്ട്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിനാൽ അവർ വീണ്ടും സമരമാർഗത്തിൽ പ്രവേശിക്കാൻ നിർബന്ധിതരായിരിക്കുകയാണ്. 2011ലെ ദേശീയ സെൻസസ് പ്രകാരം 20 വർഷത്തിനുള്ളിൽ ഒന്നര കോടി കർഷകർ -പ്രതിദിനം 2040 പേർ- കാർഷികവൃത്തി നിർത്തി ഇതര തൊഴിൽ മേഖലകളിലേക്ക് ചേക്കേറിയിരിക്കുന്നു. ചെറുഭൂവുടമ കർഷകർ ഭൂരഹിത കർഷക തൊഴിലാളികളായി പരിവർത്തിക്കപ്പെടുന്ന പ്രതിഭാസം ശക്തിയേറിയിരിക്കുന്നു. കാർഷിക ചെലവ് വർധിക്കുകയും അതിനനുസരിച്ചുള്ള വരുമാന വർധനവ് ലഭിക്കാതാകുകയും ചെയ്യാൻ തുടങ്ങിയത് ആഗോളീകരണം നടപ്പാക്കാൻ തുടങ്ങിയതു മുതൽ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലത്തിനിടക്ക് കാർഷിക വായ്പ വിതരണം വർധിച്ചിട്ടുണ്ട്; പക്ഷേ, പ്രയോജനം സിദ്ധിച്ചത് കർഷകർക്കല്ല, കാർഷിക വ്യാപാരികൾക്കാെണന്നുമാത്രം. ലഭിച്ച കർഷകർക്ക് വായ്പകൾ ആത്മഹത്യ നോട്ടിഫിക്കേഷനുകളുമായിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള നാലാമത്തെ രാജ്യമായ നമ്മുടെ നാട്ടിൽ കർഷകരുടെ ശരാശരി പ്രതിമാസ വരുമാനം 6500 രൂപയിൽ താഴെയാണ്. 90 ശതമാനം കർഷകരുടെയും ക്രയശേഷി കുറഞ്ഞപ്പോൾ മുകേഷ് അംബാനി കഴിഞ്ഞ വർഷം നേടിയ വരുമാന വർധനവ് 17 ബില്യൺ ഡോളറാണ്. രണ്ടു കോടി ജനങ്ങൾക്ക് ഒരു വർഷത്തെ സ്വയം തൊഴിലുറപ്പ് പദ്ധതിക്ക് ചെലവഴിക്കുന്ന തുകയേക്കാൾ അധികം. ആറു വർഷത്തിനുള്ളിൽ ശത കോടീശ്വരന്മാരുടെ എണ്ണം 55ൽനിന്ന് 121 ആയി. വേൾഡ് ബാങ്കി​െൻറ റിപ്പോർട്ടുകളിൽ ഇന്ത്യ സമൃദ്ധിയിൽ കുതിക്കുന്നുണ്ടാകാം. എന്നാൽ, ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന കർഷകരുടെ വീടുകൾ പട്ടിണിയിലാണ്. അവരുടെ പാടശേഖരങ്ങൾ ശൂന്യമാണ്. അവരുടെ സാമൂഹിക നിലവാരം അവരുൽപാദിപ്പിക്കുന്ന ഉൽപന്നങ്ങളേക്കാൾ താഴെയാണ്. ആ നൈരാശ്യവും അതൃപ്തിയുമാണ് ദേശവ്യാപകമായ പ്രക്ഷോഭമായി വളരുന്നത്. പരിഹസിക്കാതെ, വിവേകത്തോടെ അവയെ അഭിമുഖീകരിക്കാൻ സർക്കാർ സന്നദ്ധമായേ പറ്റൂ. കർഷകരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ മാത്രം സവിശേഷമായ പാർലമ​െൻറ് വിളിച്ചുകൂട്ടാൻ കേന്ദ്ര സർക്കാർ തയാറാകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story