Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2018 11:08 AM IST Updated On
date_range 4 Jun 2018 11:08 AM ISTഇൗ കൈകളിലൂടെ അവൾ ജീവിതത്തിലേക്ക്
text_fieldsbookmark_border
കോഴിക്കോട്: അവൾ കരകയറുകയാണ്, നിപ രോഗത്തിെൻറ ആഴങ്ങളിൽനിന്ന് ജീവിതത്തിലേക്ക്. ഇേൻറൺഷിപ്പിനിടെ നിപ ബാധിച്ച നഴ്സിങ് വിദ്യാർഥിനിയെ ഉൗണും ഉറക്കവുമില്ലാതെ പരിചരിച്ച സംഘത്തിലെ നഴ്സ് റൂബി സജ്നയുടെ ഫേസ്ബുക്ക് പോസ്റ്റിൽ നിസ്വാർഥ സേവനത്തിെൻറ വാക്കുകൾ നിറയുകയാണ്. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ചെസ്റ്റ് ഡിസീസിൽ ചികിത്സയിലായിരുന്നു ബീച്ച് ആശുപത്രിയിലെ നഴ്സിങ് വിദ്യാർഥിനി. അവളുടെ രക്തപരിശോധനയില്‍ ആരോഗ്യമേഖലയെ അത്ഭുതപ്പെടുത്തുന്ന ഫലമാണ് കാണിക്കുന്നതെന്ന് റൂബി പറയുന്നു. അര്‍ധബോധാവസ്ഥയില്‍ ചികിത്സ സംഘത്തിെൻറ കൈകളിലെത്തിയ കുഞ്ഞനുജത്തി കഴിഞ്ഞ 10 ദിവസങ്ങളിലെ ആശങ്കക്ക് വിരാമമിട്ട് അത്ഭുതകരമായി രക്ഷപ്പെടുന്നു എന്നറിഞ്ഞത് സമാനതകളില്ലാത്ത സന്തോഷമാണെന്നും നിലമ്പൂർ വഴിക്കടവ് സ്വദേശിനിയായ റൂബി എഴുതുന്നു. 'ഒരു പക്ഷേ ലോകത്ത് ആദ്യമായിരിക്കാം മാരകാവസ്ഥയില്‍നിന്നും ഒരു നിപ രോഗി ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനു തയാറാകുന്നത്... അഭിമാനം എന്ന വാക്കിെൻറ ആകെത്തുക എന്താണെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന ഒരു സന്ദർഭമാണിത്... ഒപ്പം വാക്കുകളാല്‍ വർണിക്കാന്‍ കഴിയാത്ത സന്തോഷവും. പലരും ഭീതിയോടെ മാറിനിന്നപ്പോഴും ജീവെൻറ കണികയെ നിലനിര്‍ത്തുന്നതിന് മരുന്നും ജലാംശവും നല്‍കുന്നതിനായി മൂക്കിലെ ശ്രവങ്ങളിലൂടെ വമിക്കുന്ന വൈറസുകളെ വകഞ്ഞുമാറ്റി മടിയേതുമില്ലാതെ ആ കുഞ്ഞനുജത്തിയെ ചേര്‍ത്തുപിടിച്ച് റയില്‍സ്ട്യൂബ് നിക്ഷേപിച്ച നഴ്സ് സുനിത ലോകത്തിലെ തന്നെ നിപ പരിചാരകര്‍ക്ക് മഹത്തായ മാതൃകയാണ്. രോഗം ബാധിച്ചാല്‍ മരണം ഉറപ്പാണെന്ന ചിന്തയും പറക്കമുറ്റാത്ത മക്കളുടെയും കുടുംബത്തിെൻറയും ഓർമകളും മൂലം മരവിച്ച മനസ്സിെൻറ ഭാരം ഓരോ ദിവസവും താങ്ങാവുന്നതായിരുന്നില്ല... ഒപ്പം നിന്ന് ധൈര്യം പകര്‍ന്നും ആവശ്യമായ പിന്തുണ നല്‍കിയും ഒരു വിളിപ്പാടകലെനിന്ന് എന്നും സഹായിച്ച കേരള ഗവ. നഴ്സസ് അസോസിയേഷൻ കോഴിക്കോട് ജില്ല നേതൃത്വത്തോടുള്ള കടപ്പാട് ചെറുതല്ല.' ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ചെസ്റ്റ് ഡിസീസിൽ സൂപ്രണ്ട് രാജഗോപാലടക്കമുള്ളവർക്കും സഹപ്രവർത്തകർക്കും റൂബി നന്ദി പറയുന്നു. ചെറിയ കൈപ്പിഴകള്‍പോലും അവതരിപ്പിച്ച് അവഹേളനത്തിെൻറ ചാട്ടവാറടികള്‍ സമ്മാനിക്കുന്ന മലയാളത്തിലെ മാധ്യമങ്ങള്‍ നഴ്സുമാർ അഭിമുഖീകരിക്കുന്ന ധീരവും ഭീതിതവുമായ ഈ അവസ്ഥയെ തിരിച്ചറിയേണ്ടതുണ്ടെന്നും അവർ അഭിപ്രായപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story