Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാണാതായ അമ്മയും മകനും...

കാണാതായ അമ്മയും മകനും മൂകാംബികയിൽ

text_fields
bookmark_border
ബാലുശ്ശേരി: കാണാതായ അമ്മയെയും ഏഴു വയസ്സുള്ള മകനെയും കണ്ടെത്തി. മേയ് മൂന്നിന് കാണാതായ ബാലുശ്ശേരി പുത്തൂർവട്ടം കാരണത്ത് വയൽ ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ബാബുവി​െൻറ ഭാര്യ സുധ (40), മകൻ സുബിൻഷിത്ത് എന്നിവരെയാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിനടുത്ത് കഴിഞ്ഞദിവസം കണ്ടെത്തിയത്. ഇവേരാടൊപ്പം എളേറ്റിൽ വേട്ടാളിക്കടുത്ത ചളിക്കോട് സ്വദേശി ശരത്തും (23) ഉണ്ടായിരുന്നു. സുധയുടെ ഭർത്താവ് ബാലുശ്ശേരി പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് സി.െഎ കെ. സുഷീറും സംഘവും നടത്തിയ അന്വേഷണത്തിലാണ് ഇവർ മൂകാംബികയിലുണ്ടെന്ന വിവരം ലഭിച്ചത്. കാണാതായ ദിവസം മുതൽ ഫോൺ ഒാഫ് ചെയ്ത നിലയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഒാൺ ചെയ്തത്. ഇതോടെ ടവർ ലൊേക്കഷൻ കണ്ടുപിടിച്ചാണ് പൊലീസ് എത്തിയത്. ബാലുശ്ശേരിയിലെത്തിച്ച സുധയെയും മകനെയും കോടതിയിൽ ഹാജരാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story