Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡ് ഉദ്ഘാടനം

റോഡ് ഉദ്ഘാടനം

text_fields
bookmark_border
ബേപ്പൂർ: മാത്തോട്ടത്തുനിന്ന് മീഞ്ചന്ത, അരീക്കാട്, നല്ലളം, പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്നതും മാത്തോട്ടം ശ്മശാന പള്ളിക്ക് സമാന്തരമായി കിഴക്ക് ഭാഗം റെയിലിന് സമീപവുമായ തുലാമുറ്റം നടുക്കണ്ടി പറമ്പ് -ആന റോഡ് നാടിന് സമർപ്പിച്ചു. ഇടുങ്ങിയ റോഡ് വീതികൂട്ടി കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കുകയായിരുന്നു. നവീകരിച്ച റോഡി​െൻറ ഉദ്ഘാടനം വി.കെ.സി. മമ്മദ് കോയ എം.എൽ.എ നിർവഹിച്ചു. കെ. സൈനുദ്ദീൻ, പി.കെ. മാമുക്കോയ, കെ.പി. മൂസക്കോയ, ടി. കബീർ, കെ. മുരളീധരൻ, കെ. രേഖ എന്നിവർ സംസാരിച്ചു. തണൽ െറസിഡൻസി​െൻറയും കോവിലകം െറസിഡൻസി​െൻറയും പരിസരവാസികളുടെയും സഹകരണത്തോടെയാണ് റോഡ് വീതികൂട്ടിയത്. കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സി. രാജൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ പി.പി. ബീരാൻ കോയ സ്വാഗതവും സി.പി. റുമീസ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story