Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവന്മരം ഭീഷണി...

വന്മരം ഭീഷണി ഉയർത്തുന്നു

text_fields
bookmark_border
നന്തിബസാർ: പഞ്ചായത്ത് ബസാർ തിക്കോടി-പ്രാദേശിക ഹൈവേ എന്നറിയപ്പെടുന്ന പഞ്ചായത്ത് ബസാർ പുറക്കാട് റോഡിൽ സ്‌ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്ന് വന്മരം ഭീഷണി ഉയർത്തുന്നു. നൂറുകണക്കിന് ആളുകൾ നിത്യേന വന്നുപോവുകയും നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യുകയും ചെയ്യുന്ന ഈ പ്രദേശത്തുകൂടി ദിനംപ്രതി ആയിരക്കണക്കിന് ചെറുതും വലുതുമായ വാഹനങ്ങൾ കടന്നുപോവുകയും ചെയ്യുന്നു. വിദ്യാർഥികളടക്കം ആബാലവൃദ്ധം ജനങ്ങൾ കാൽനടയാത്ര ചെയ്യുകയും ചെയ്യുന്ന ഈ പ്രദേശത്ത് ഇരുനില കെട്ടിടത്തിന് മുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന ഈ മരം വൻ ഭീഷണിയാവുകയാണ്. ഒരു ചെറിയ കാറ്റിൽപോലും ചില്ലകൾ അടർന്നുവീഴുന്ന അവസ്ഥയാണ് പലപ്പോഴും. ആളുകൾ ഭാഗ്യംകൊണ്ട് രക്ഷപ്പെടുകയാണ്. കാലവർഷം ശക്തിപ്രാപിക്കുംമുമ്പേ ഇത് മുറിച്ചുമാറ്റിയാൽ വലിയൊരു ദുരന്തം ഒഴിവാക്കാനാകുമെന്ന് പ്രദേശവാസികൾ വിശ്വസിക്കുന്നു. നിപ: പേരാമ്പ്ര-ബാലുശ്ശേരി റൂട്ടിൽ ബസോടിയില്ല പേരാമ്പ്ര: നിപ ഭീതിയെ തുടർന്ന് യാത്രക്കാർ ഇല്ലാത്തതുകാരണം പേരാമ്പ്ര-കായണ്ണ-ബാലുശ്ശേരി റൂട്ടിൽ ശനിയാഴ്ച സ്വകാര്യ ബസുകൾ സർവിസ് നടത്തിയില്ല. ഏതാനും ബസുകൾ രാവിലെ സർവിസ് നടത്തിയെങ്കിലും യാത്രക്കാരില്ലാത്തതു കാരണം നിർത്തുകയായിരുന്നു. പേരാമ്പ്രക്ക് പുറമെ ബാലുശ്ശേരിയും നിപ ഭീതിയിലമർന്നതോടെയാണ് യാത്രക്കാർ നാമമാത്രമായത്. ഈ റൂട്ടിൽ നരയംകുളം, പാടിക്കുന്ന് വഴി 20ഒാളം ബസുകളാണ് സർവിസ് നടത്തിയിരുന്നത്. കൂട്ടാലിട ടൗണിൽ ഹർത്താലി​െൻറ പ്രതീതിയായിരുന്നു ശനിയാഴ്ച. ഭൂരിഭാഗം ടാക്സികളും സർവിസ് നടത്തിയില്ല. പൂനത്ത് ഭാഗത്തേക്ക് സർവിസ് നടത്തുന്ന ബസുകളും ഓടിയില്ല. കായണ്ണ ടൗണും വിജനമായിരുന്നു. ഇഫ്താർ സംഗമം മാറ്റി എകരൂൽ: നിപ വൈറസ്‌ ബാധയെത്തുടർന്ന്‌ പൊതുപരിപാടികൾ മാറ്റിവെക്കാനുള്ള ജില്ല കലക്ടറുടെ നിർദേശത്തെത്തുടർന്ന്‌ കരിയാത്തന്‍കാവ് അക്ഷര തിയറ്റേഴ്സി​െൻറ ആഭിമുഖ്യത്തില്‍ ജൂണ്‍ 10ന്‌ നടത്താൻ നിശ്ചയിച്ച ഇഫ്‌താർ സംഗമം നിര്‍ത്തിവെച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story