Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറസിലി​െൻറ വിയോഗത്തിൽ...

റസിലി​െൻറ വിയോഗത്തിൽ മോഹൻലാലിെൻറ അനുശോചനം

text_fields
bookmark_border
നടുവണ്ണൂർ: റസിൽ ഭാസ്കറി​െൻറ വിയോഗത്തിൽ മോഹൻലാലി​െൻറ അനുശോചനം. കഴിഞ്ഞദിവസം കോട്ടൂർ പഞ്ചായത്തിലെ പൂനത്ത് നിപ ബാധിച്ച മരിച്ച റസിൽ ഭാസ്കറി​െൻറ വിയോഗത്തിലാണ് നടൻ മോഹൻലാൽ അനുശോചിച്ചത്. ഫേസ്ബുക്കിലാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. 'നിപ പനിമൂലം നിര്യാതനായ എ​െൻറ പ്രിയ സഹോദരൻ റസിൽ ഭാസ്കറിന് ആദരാഞ്ജലികൾ'എന്നാണ് ത​െൻറ ഫേസ്ബുക്ക് പേജിൽ അദ്ദേഹം കുറിച്ചത്. സിനിമ പ്രേമിയായ റസിൽ മോഹൻലാൽ ഫാൻസ് ബാലുശ്ശേരി ഏരിയ കമ്മിറ്റിയംഗമാണ്. മോഹൻലാലി​െൻറ കടുത്ത ആരാധകനായ റസിൽ മോഹൻലാലി​െൻറ സിനിമകളെ നെഞ്ചേറ്റിയിരുന്നു. സോഷ്യൽ മീഡിയയിലും സജീവമായിരുന്നു. പൂനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം നടുവണ്ണൂർ: നിപ രോഗബാധമൂലം മരിച്ച പൂനത്ത് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണവും ഊർജിതമാക്കി. പൂനത്ത് ഭാഗത്ത് വാർഡ് മെംബർ ബഷീറി​െൻറ നേതൃത്വത്തിൽ സ്കോഡുകളായി തിരിഞ്ഞ് ഭവന സന്ദർശനവും നോട്ടീസ് വിതരണവും നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ എൻ. പ്രഭാകര​െൻറ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.കെ. ഷാജഹാൻ, ടി.കെ. സുരേഷ്കുമാർ, ഇ.കെ. ബാബു, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ മിനി, ഉഗിഷ, ശീതൾ, സുഗന്ധി ഭായ് എന്നിവരും പൊതുപ്രവർത്തകരായ ഷുക്കൂർ തയ്യിൽ, സി.കെ. ഗഫൂർ, ടി. ഷാജു, പി.ടി. ഉമേഷ്, സുരേഷ് ചീനിക്കൽ, തറോൽ വിജയൻ മാസ്റ്റർ എന്നിവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഉള്ള്യേരി കമ്യൂണിറ്റി ഹെൽത്ത് സ​െൻറർ മെഡിക്കൽ ഓഫിസർ ഡോക്ടർ ആനി, കോട്ടൂർ മെഡിക്കൽ ഓഫിസർ ഡോ. അബ്ദുൽ ഗഫൂർ എന്നിവർ മരണവീടും പരിസരവീടും സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story