Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2018 11:03 AM IST Updated On
date_range 3 Jun 2018 11:03 AM ISTഇന്ത്യയിലെ ഭൂരിപക്ഷം മരണങ്ങളും പകർച്ചവ്യാധി മൂലമല്ലെന്ന്
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യയിൽ രോഗങ്ങൾ മൂലമുള്ള മരണങ്ങളിൽ 61 ശതമാനത്തിനും പകർച്ചവ്യാധികൾക്ക് പങ്കില്ലെന്ന് റിപ്പോർട്ട്. ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച ജനീവയിൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇൗ വിവരമുള്ളത്. അർബുദം, പ്രമേഹം, ഹൃേദ്രാഗം തുടങ്ങി മറ്റുള്ളവരിലേക്ക് പകരാത്ത രോഗങ്ങളാണ് 61 ശതമാനം രോഗികളുടെയും മരണകാരണം. ഇത് വർഷത്തിൽ ശരാശരി 58.7 ലക്ഷത്തോളം വരും. വൈദ്യശാസ്ത്രം 'നോൺ കമ്യൂണിക്കബിൾ ഡിസീസ്' എന്ന ഗണത്തിൽ പരിഗണിക്കുന്ന പകർച്ചവ്യാധികളല്ലാത്ത രോഗങ്ങൾക്ക് കാരണം പുകവലി, മദ്യപാനം, വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ഭക്ഷണം തുടങ്ങിയവയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിൽ പലരോഗങ്ങളും ജീവിതശൈലീ രോഗങ്ങളുടെ പരിധിയിൽ വരുന്നതാണ്. ആഗോളതലത്തിൽ 71 ശതമാനം രോഗികളും മരിക്കുന്നത് ഇത്തരത്തിലുള്ള രോഗങ്ങൾ ബാധിച്ചാണ്. ഇതാകെട്ട പ്രതിവർഷം 41ദശലക്ഷം വരും. ഇന്ത്യയിൽ പുകയില ഉൽപന്നങ്ങൾ, മദ്യം, ശിശു ആഹാരങ്ങൾ എന്നിവയുടെ പരസ്യങ്ങൾ കർശനമായി നിരോധിക്കേണ്ടതുണ്ടെന്നും റിപ്പോർട്ട് ശിപാർശ ചെയ്യുന്നു. മറ്റുള്ളവരിലേക്ക് പകരാത്തവയായിട്ടും കഴിഞ്ഞ ഏതാനും ദശകങ്ങളായി ഇത്തരം രോഗങ്ങൾ ഇന്ത്യയുടെ ആരോഗ്യമേഖലക്ക് വൻ ഭീഷണി സൃഷ്ടിക്കുകയാണെന്ന് ബംഗളൂരുവിലെ 'നാഷനൽ സെൻറർ േഫാർ ഡിസീസസ് ഇൻേഫാർമാറ്റിക് ആൻഡ് റിസർച്ചി'െൻറ ഡയറക്ടർ പ്രശാന്ത് മാത്തൂർ പറഞ്ഞു. ഇതിൽ പ്രമേഹവും അനുബന്ധരോഗങ്ങളും കൂടാതെ മാനസിക പ്രശ്നങ്ങളും വർധിച്ചുവരുകയാണ്. അന്തരീക്ഷ മലിനീകരണമാണ് അർബുദത്തിന് പ്രധാന കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story