Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകന്നുകാലികള്‍ക്ക്...

കന്നുകാലികള്‍ക്ക് പേവിഷബാധ; വിദഗ്ധ സംഘം സന്ദർശിച്ചു

text_fields
bookmark_border
കൊയിലാണ്ടി: പേവിഷബാധയേറ്റ് പശുക്കൾ ചത്ത പ്രദേശങ്ങൾ ജില്ല വെറ്ററിനറി മെഡിക്കല്‍ സംഘം സന്ദര്‍ശിച്ചു. കുറുവങ്ങാട്, പെരുവട്ടൂർ ഭാഗങ്ങളിൽ നാലു പശുക്കളാണ് ചത്തത്. എപ്പിെഡമോളജിസ്റ്റ് സിന്ധു ബാല​െൻറ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് പരിശോധന നടത്തിയത്. നഗരസഭ ചെയര്‍മാന്‍ കെ. സത്യൻ, നഗരസഭാംഗങ്ങളായ ശ്രീജാറാണി, രമ്യ മനോജ്, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. നീനാകുമാര്‍ എന്നിവരും കൂടെയുണ്ടായിരുന്നു. പ്രദേശത്തെ മുഴുവന്‍ കന്നുകാലികള്‍ക്കും പ്രതിരോധ കുത്തിവെപ്പെടുക്കാൻ നിർദേശിച്ചു. ചത്ത പശുക്കളുടെ സ്മിയര്‍ പരിശോധനക്കയക്കും. ജനങ്ങള്‍ക്ക് മെഡിക്കല്‍സംഘം ബോധവത്കരണം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story