Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിപ: ആരാധനാലയങ്ങൾക്ക്...

നിപ: ആരാധനാലയങ്ങൾക്ക് ജാഗ്രത നിർദേശം

text_fields
bookmark_border
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് നിപ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരാധനാലയങ്ങളിൽ ജാഗ്രത പാലിക്കാൻ നിർദേശം നൽകി. ഗ്രാമപഞ്ചായത്ത് ഓഫിസിൽ ചേർന്ന ആരാധനാലയ ഭാരവാഹികളുടെയും സംഘടന നേതാക്കളുടെയും യോഗം സ്ഥിതിഗതികൾ വിലയിരുത്തി. പള്ളികളിലും ക്ഷേത്രങ്ങളിലും ആളുകൾ ഒരുമിച്ചുകൂടുന്നത് ഒഴിവാക്കാനും പള്ളികളിൽ അംഗശുദ്ധിവരുത്തുന്നതിന് ടാപ്പ് ഉപയോഗിക്കാനും തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. മനുലാൽ നിർദേശങ്ങൾ നൽകി. വൈസ് പ്രസിഡൻറ് വി.പി. ജമീല, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജി തോമസ്, ഹെൽത്ത് ഇൻസ്പെക്ടർ രാജ്കുമാർ, അംഗങ്ങളായ എം.ടി. അഷ്റഫ്, ജി. അബ്ദുൽ അക്ബർ എന്നിവർ സംസാരിച്ചു. MKMUC 3 നിപ ജാഗ്രത യോഗം വി.കെ. വിനോദ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story