Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2018 5:27 AM GMT Updated On
date_range 2 Jun 2018 5:27 AM GMTമേയിലെ റേഷന്‍ വിതരണം ജൂണ്‍ അഞ്ചു വരെ
text_fieldsbookmark_border
എകരൂല്‍: താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫിസ് പരിധിയില്‍ മേയിലെ റേഷന്‍ ഭക്ഷ്യധാന്യ വിതരണം ജൂണ്‍ അഞ്ചു വരെ ദീര്‍ഘിപ്പിച്ചതായും ജൂണ്‍മൂന്ന് ഞായറാഴ്ച മുഴുവന്‍ റേഷന്‍കടകളും തുറന്ന് പ്രവര്‍ത്തിക്കുന്നതാണെന്നും സപ്ലൈ ഓഫിസര്‍ അറിയിച്ചു. പകരം ജൂണ്‍ ആറിന് അവധിയായിരിക്കും. ഉണ്ണികുളത്ത് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രണ്ടാംഘട്ടത്തിലേക്ക് എകരൂല്‍: ഉണ്ണികുളം ഗ്രാമപഞ്ചായത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന് തുടക്കം. പഞ്ചായത്തിലെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും വാര്‍ഡ് അടിസ്ഥാനത്തില്‍ ഗൃഹ സന്ദര്‍ശനം നടത്തി. ആശാ വളൻറിയര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൊതുകിെൻറ ഉറവിടങ്ങള്‍ നശിപ്പിക്കുകയും ആരോഗ്യ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുകയും ചെയ്തു. പ്രസിഡൻറ് ഇ.ടി. ബിനോയ് ഉദ്ഘാടനം ചെയ്തു. ടി.കെ. റീജ അധ്യക്ഷത വഹിച്ചു. സുധീര്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ. ബാലചന്ദ്രന്, കെ.കെ. പ്രവീണ്‍, മുജീബ് അബ്ദുല്‍സലിം, കെ. അനിത എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story