Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2018 5:23 AM GMT Updated On
date_range 2 Jun 2018 5:23 AM GMTറസിലിെൻറ കുടുംബത്തിന് ധനസഹായം അനുവദിക്കണം ^ബി.ജെ.പി
text_fieldsbookmark_border
റസിലിെൻറ കുടുംബത്തിന് ധനസഹായം അനുവദിക്കണം -ബി.ജെ.പി നടുവണ്ണൂർ: നിപ ബാധിച്ച് മരണമടഞ്ഞ പൂനത്ത് റസിൽ ഭാസ്കറിെൻറ കുടുംബത്തിന് സർക്കാർ അടിയന്തര ധനസഹായം നൽകണമെന്ന് ബി.ജെ.പി കോട്ടൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. നിർധന കുടുംബത്തിൽപെട്ട റസിൽ കൂലിപ്പണി ചെയ്താണ് പ്രായമായ അച്ഛനെയും അമ്മെയയും നോക്കുന്നത്. കുടുംബത്തിെൻറ ഏക ആശ്രയമായ മകൻ മരിച്ചതോടെ മാനസികമായി തളർന്നിരിക്കുന്ന കുടുംബത്തിന് ഉടൻ സാമ്പത്തിക സഹായം നൽകണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. പി. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇ. പ്രകാശൻ, സുഗീഷ് കൂട്ടാലിട, എസ്.എൽ. കിഷോർ കുമാർ, പ്രകാശൻ പാലോളി, എം.ടി. മാധവൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story