Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചുങ്കത്ത് മൂന്ന്...

ചുങ്കത്ത് മൂന്ന് കടകളില്‍ മോഷണം. കടയുടെ പൂട്ട് തകര്‍ത്ത് 60000 രൂപ കവര്‍ന്നു

text_fields
bookmark_border
ചുങ്കത്ത് മൂന്നു കടകളില്‍ മോഷണം; 60,000 രൂപ കവര്‍ന്നു താമരശ്ശേരി: ചുങ്കത്ത് മൂന്നു കടകളില്‍ മോഷണം; 60,000 രൂപ കവര്‍ന്നു. ചുങ്കത്ത് പലചരക്കുകട ഉള്‍പ്പെടെ മൂന്നു കടകളിലാണ് മോഷണം നടന്നത്. കുന്നുമ്മല്‍ കെ.ജി. ഉണ്ണിയുടെ പലചരക്കുകട, സമീപമുള്ള ഓയില്‍ കട, വര്‍ക്ക് ഷോപ് എന്നിവിടങ്ങളില്‍ വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നത്. ഉണ്ണിയുടെ നിരപ്പലകയിട്ടിരുന്ന കടയുടെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തുകയറിയത്. 60,000 രൂപ നഷ്ടപ്പെട്ടതായി കടയുടമ താമരശ്ശേരി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. രണ്ടാഴ്ച മുമ്പ് താമരശ്ശേരി ടൗണില്‍ പോസ്റ്റ് ഒാഫിസിനു സമീപമുള്ള മൂന്നു കടകളില്‍ ഷട്ടര്‍ തകര്‍ത്ത് മോഷണം നടത്തിയിരുന്നു. ഈ കേസ് പൊലീസ് അന്വേഷിച്ചുവരുമ്പോഴാണ് ചുങ്കത്ത് വീണ്ടും മൂന്നു കടകളില്‍കൂടി മോഷണം നടന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story