Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2018 5:20 AM GMT Updated On
date_range 2 Jun 2018 5:20 AM GMTനോമ്പുതുറയിലെ താരമായി ഇപ്പോഴുമുണ്ട് 'പാൽ വായക്ക'
text_fieldsbookmark_border
മുക്കം: പഴമക്കാരുടെ നോമ്പുതുറയിലെ പ്രധാന വിഭവമായിരുന്ന 'പാൽ വായ്ക്ക' ചിലയിടങ്ങളിൽ ഇപ്പോഴും സജീവമാണ്. പാൽ, തേങ്ങാപ്പാൽ, നേന്ത്രപ്പഴം, പശുവിൻ നെയ്യ്, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, പഞ്ചസാര, സാബൂൻ അരി എന്നിവ ചേർത്ത് പാകംചെയ്യുന്ന വിഭവമാണ് പാൽ വായ്ക്ക. പണ്ടുകാലത്ത് നോമ്പുതുറ സൽക്കാരത്തിൽ പാൽ വായ്ക്ക വിഭവം ഒഴിച്ച് കൂടാത്തതായിരുന്നു. നോമ്പിെൻറ ആദ്യത്തെ പത്തിലെ പുതിയപ്ല സൽക്കാരത്തിൽ പോലും പലയിടത്തും പാൽ വായ്ക്ക ശ്രദ്ധേയമായിരുന്നു. അന്യമായിക്കൊണ്ടിരുന്ന ഈ വിഭവം ഇപ്പോൾ വീണ്ടും ചിലയിടങ്ങളിൽ തിരിച്ചുവന്നിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ ഭാഗങ്ങളിലും നോമ്പുതുറക്കുന്ന വിഭവങ്ങളിൽ പാൽ വായ്ക്കയും തയാറാക്കി വരുന്നുണ്ട്. വിഭവം തയാറാക്കുന്നതിൽ പ്രധാനഘടകമായ പശുവിൻ നെയ്യും അണ്ടിപ്പരിപ്പും നേന്ത്രപ്പഴവും സാബൂൻ അരി എന്നിവയുടെ വില വർധന ഈ വിഭവം ഉണ്ടാക്കുന്നതിനുള്ള താൽപര്യം കുറച്ചിട്ടുണ്ട്. പുതുതലമുറക്ക് എണ്ണക്കടികളോടും ജ്യൂസുകളോടുമാണ് ഏറെ താൽപര്യമെങ്കിലും പഴയതലമുറക്ക് പാൽ വായ്ക്ക വിഭവത്തിനോടാണ് കൂടുതൽ പ്രിയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story