Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൊ​തു​വി​ദ്യാ​ഭ്യാ​സ...

പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം: പി​ന്തു​ണ​യു​മാ​യി അ​റ​ബി പ്ര​വേ​ശ​നോ​ത്സ​വ ഗാ​ന​വും

text_fields
bookmark_border
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം: പിന്തുണയുമായി അറബി പ്രവേശനോത്സവ ഗാനവും കൊടിയത്തൂർ: സംസ്ഥാന സർക്കാറി​െൻറ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് പിന്തുണയുമായി സർക്കാർ സ്കൂൾ അധ്യാപക​െൻറ അറബി പ്രവേശനോത്സവ ഗാനം. കക്കോടി ഗവ. യു.പി സ്കൂൾ അധ്യാപകനും പന്നിക്കോട് സ്വദേശിയുമായ മജീദ് അൽഹിന്ദിയാണ് പന്നിക്കോട് പൊതുവിദ്യാലയ സംരക്ഷണ സമിതിയുടെ സഹകരണത്തോടെ ഗാനം തയാറാക്കിയത്. കേരളത്തി​െൻറ പൊതുവിദ്യാഭ്യാസ മാതൃക വിദേശരാജ്യങ്ങളിലടക്കം എത്തിക്കുക എന്നതാണ് അറബി പ്രവേശനോത്സവ ഗാനംകൊണ്ട് ലക്ഷ്യമിട്ടത്. വിജയം എന്ന് അർഥംവരുന്ന ഫൗസ് എന്ന പേരിലാണ് ഗാനം ഇറങ്ങിയിരിക്കുന്നത്. 'പടവാളിൻ മിഴിയുള്ളോളെ' എന്ന മാപ്പിളപ്പാട്ടി​െൻറ ഈണത്തിൽ തയാറാക്കിയ ഗാനത്തിൽ പ്രധാനമായും പൊതുവിദ്യാലയങ്ങളിൽ മക്കളെ ചേർക്കേണ്ടതി​െൻറ ആവശ്യകത വിവരിക്കുകയാണ്. ഒരാൾ യഥാർഥ മനുഷ്യനായി മാറണമെങ്കിൽ പൊതുവിദ്യാലയത്തിൽ പഠിക്കണമെന്ന സന്ദേശവും ഗാനം നൽകുന്നു. രമേശ് പണിക്കരും ഉണ്ണി കൊട്ടാരത്തിലും നിർമിച്ച പ്രവേശനോത്സവ ഗാനത്തി​െൻറ രചനയും സംവിധാനവും നിർവഹിച്ചത് മജീദ് അൽഹിന്ദി തന്നെയാണ്. ഗാനം ആലപിച്ചിരിക്കുന്നത് ബാസിമ. പ്രവേശനോത്സവ ഗാനത്തി​െൻറ പ്രകാശനം സാമൂഹിക പ്രവർത്തക കാഞ്ചനമാല നിർവഹിച്ചു. മുക്കം പ്രസ് ഫോറം സെക്രട്ടറി ഫസൽ ബാബു, രമേശ് പണിക്കർ, ഉണ്ണി കൊട്ടാരത്തിൽ, ബഷീർ പാലാട്ട്, ജി.എൻ. ആസാദ്, മജീദ് കൂവപ്പാറ, റഫീഖ് തോട്ടുമുക്കം എന്നിവർ സംസാരിച്ചു. Photo. kodi88 'ഫൗസ്' അറബി പ്രവേശനോത്സവ ഗാനം കാഞ്ചനമാല പ്രകാശനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story