Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅറിയിപ്പ്​

അറിയിപ്പ്​

text_fields
bookmark_border
അറിയിപ്പ് കോഴിക്കോട്: ജൂൺ രണ്ട്, മൂന്ന് ശനി, ഞായർ ദിവസങ്ങളിൽ കോഴിക്കോട് മുനിസിപ്പൽ കോർപറേഷൻ പരിധിയിലെ വാർഡ് 67, തോപ്പയിൽ സ്കൂൾ, മൂഴിക്കൽ സ്കൂൾ, വാർഡ് 16 എന്നിവിടങ്ങളിലൂടെ നികുതി പരിഷ്കരണത്തി​െൻറ ഭാഗമായി വിതരണം ചെയ്ത ടാക്സ് റിവിഷൻ ഫോറം 2 സ്വീകരിക്കൽ മാറ്റിവെച്ചിരിക്കുന്നു. പുതുക്കിയത് പിന്നീട് അറിയിക്കും. 40ാം വാർഷികം കോഴിക്കോട്: പയ്യാനക്കൽ മുസ്ലിം ലീഗ് ബാഫഖി തങ്ങൾ മെമ്മോറിയൽ റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിഹാബ് തങ്ങൾ അനുസ്മരണവും റമദാൻ കിറ്റ് വിതരണവും സംഘടിപ്പിച്ചു. മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ പി.വി. അവറാ​െൻറ അധ്യക്ഷതയിൽ ജില്ല മുസ്ലിം ലീഗ് ഒാർഗനൈസിങ് സെക്രട്ടറി എൻ.സി. അബൂബക്കർ ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ. എ.വി. അൻവർ, പി.ടി. സെയ്തലവി, കെ.എം. റഷീദ്, കെ. അബ്ദുൽ നാസർ, ടി.കെ. അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. മഴക്കാല രോഗപ്രതിരോധ ക്ലാസ് ചേളന്നൂർ: സാംസ്കാരിക സഹൃദയ സാഹിത്യവേദി മഴക്കാലരോഗ പ്രതിരോധ ക്ലാസ് നടത്തി. പ്രസിഡൻറ് ഇരുവള്ളൂർ ജയചന്ദ്ര​െൻറ അധ്യക്ഷതയിൽ ഡോ. ഹരിവർധന നേതൃത്വം നൽകി. പ്രഫ. കെ. വിജയരാഘവൻ, പി.എം. കോയ, കെ.പി.ജി. നായർ, വി.എ. റസാഖ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story