Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2018 5:33 AM GMT Updated On
date_range 1 Jun 2018 5:33 AM GMTപനിപ്പേടി: ഇഫ്താറുകൾ മുടങ്ങി
text_fieldsbookmark_border
പാലേരി: നിപ പനിപ്പേടിയിൽ വർഷങ്ങളായി നടന്നുവന്നിരുന്ന ഇഫ്താറുകൾ മുടങ്ങി. സംഘം കൂടിയുള്ള പരിപാടികൾ നടത്തരുതെന്ന ജില്ല കലക്ടറുടെ ഉത്തരവും ഇഫ്താർ മുടങ്ങാൻ കാരണമായി. വിവിധ സംഘടനകളും കൂട്ടായ്മകളും റമദാൻ മാസത്തിൽ നടത്താറുള്ള ഇഫ്താർ സംഗമം സമൂഹങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തിെൻറയും സൗഹാർദത്തിെൻറയും വേദിയാണ്. മേഖലയിലെ മിക്ക പള്ളികളിലും നിശ്ചിത ദിവസം സമൂഹ നോമ്പുതുറ സംഘടിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ, നിപ പനിയുടെ ഭീതിയിലും പശ്ചാത്തലത്തിലും ഇൗ വർഷം അതെല്ലാം മുടങ്ങിയിരിക്കുകയാണ്. കുറ്റ്യാടിപ്പുഴയോരം വവ്വാലുകളുടെ താവളം പാലേരി: കുറ്റ്യാടിപ്പുഴയോരത്തെ വൻ കാട്ടുമരങ്ങൾ വവ്വാലുകളുടെ താവളം. വർഷങ്ങളായി കൂടുകെട്ടിയും ചില്ലകളിൽ തൂങ്ങിയും കഴിഞ്ഞുകൂടുന്ന വവ്വാലുകൾ പ്രദേശത്തുകാർക്ക് കൗതുകമാണ്. പാറക്കടവ് പുഴയോരപ്പറമ്പിലെ ചില വീടുകളിലെ അടുക്കള ഭാഗത്തും കോലായിലും ഇവയുടെ നിറസാന്നിധ്യമാണ്. എന്നിട്ടും ഇക്കാലമത്രയായിട്ടും വവ്വാലിെൻറ പേരിൽ പനിയോ മറ്റു പകർച്ചവ്യാധികളോ പിടിപെട്ടതായറിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story