Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2018 5:30 AM GMT Updated On
date_range 1 Jun 2018 5:30 AM GMTബാങ്ക് പണിമുടക്ക് സമാപിച്ചു
text_fieldsbookmark_border
കോഴിക്കോട്: കാലഹരണപ്പെട്ട ശമ്പളക്കരാർ പുതുക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് യൂനിയനുകളുടെ ഐക്യവേദിയുടെ നേതൃത്വത്തിൽ നടത്തിയ ദ്വിദിന അഖിലേന്ത്യ ബാങ്ക് പണിമുടക്ക് രണ്ടാം ദിവസവും ജില്ലയിൽ പൂർണമായി. ജില്ലയിലെങ്ങും ബാങ്ക് ശാഖകൾ അടഞ്ഞുകിടന്നു. രണ്ടു ദിവസവും ക്ലിയറിങ് ഹൗസുകൾ പ്രവർത്തിച്ചില്ല. കോഴിക്കോട്ട് പണിമുടക്കിയ ജീവനക്കാർ എസ്.ബി.ഐ ശാഖക്കുമുന്നിൽ ധർണ നടത്തി. സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കെ.വി. സൂരി, വി. ഗിരീശൻ, ബോധിസത്യൻ, കെ.റജി, എസ്. ബാലകൃഷ്ണൻ, എം.ഡി. ഗോപിനാഥ്, െക. വിജയൻ, വി.പി. അമ്പിളി എന്നിവർ സംസാരിച്ചു. എൻ. േവണുഗോപാലൻ, സി.കെ. ശങ്കരനാരായണൻ, എം.എം. ജയരാജ്, സുധേഷ് ശ്രീധരൻ, വി.ആർ. ഗോപകുമാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story