Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2018 5:14 AM GMT Updated On
date_range 1 Jun 2018 5:14 AM GMTവലിയപാടം ൈകയേറ്റം: പെരുമണ്ണയിൽ യൂത്ത് ലീഗ് പ്രവർത്തകർ നേതൃത്വത്തിനെതിരെ
text_fieldsbookmark_border
photo: slug77.jpg പന്തീരാങ്കാവ്: പെരുമണ്ണ പുത്തൂർമഠം വലിയപാടത്ത് വയൽ നികത്താനുള്ള ചിലരുടെ നീക്കത്തിനെതിരെ യൂത്ത്ലീഗ് പ്രവർത്തകരുടെ പ്രതിഷേധം ശക്തമാവുന്നു. അവശേഷിക്കുന്ന നെൽപാടവും നികത്തി ലാഭം കൊയ്യാനുള്ള മുസ്ലിംലീഗ് നേതൃത്വവുമായി ബന്ധമുള്ള ചിലരുടെ നീക്കത്തിനെതിരെ യൂത്ത്ലീഗ് ഭാരവാഹികൾ നൽകിയ പരാതിയിൽ നടപടിയെടുക്കാതെ ഭൂമാഫിയയെ സംരക്ഷിക്കുന്ന നിലപാടെടുക്കുന്നതാണ് യൂത്ത് ലീഗ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്. പ്രവർത്തകർ പ്രതിഷേധമുയർത്തിയ അമ്പിലോളിയിൽ ആരോപണ വിധേയനായ ആളെ പങ്കെടുപ്പിച്ച് റിലീഫ് ചടങ്ങ് നടത്താനുള്ള ചില മുസ്ലിം ലീഗ് ഭാരവാഹികളുടെ തീരുമാനത്തിനെതിരെ 80ഓളം ലീഗ് പ്രവർത്തകർ ഒപ്പിട്ട കത്ത് നൽകിയിട്ടുണ്ട്. ആരോപിതനെ പങ്കെടുപ്പിച്ചാൽ പ്രവർത്തനങ്ങളിൽനിന്ന് മാറിനിൽക്കുന്നതുൾപ്പെടെ പ്രതിഷേധം ശക്തമാക്കുമെന്നാണ് നേതൃത്വത്തെ അറിയിച്ചത്. മുസ്ലിംലീഗിെൻറ പെരുമണ്ണയിലെ ശക്തികേന്ദ്രങ്ങളിലൊന്നാണ് അമ്പിലാളി. സൗജന്യമായി നൽകിയ സ്ഥലത്ത് നിർമിച്ച ആയുർവേദ ആശുപത്രിയിലേക്ക് റോഡിന് സൗകര്യം ചെയ്ത് തൊട്ടടുത്ത വലിയപാടം നികത്താൻ വിലപേശൽ നടത്തുന്നതിനെതിരെ പ്രതിഷേധമുയരുന്നതിനിടയിലാണ് മുസ്ലിം യൂത്ത് ലീഗിലെ പുതിയ സംഭവങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story