Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2018 5:38 AM GMT Updated On
date_range 31 July 2018 5:38 AM GMTഓണം-ബക്രീദ് ഖാദിമേള ആഗസ്റ്റ് അഞ്ചു മുതൽ
text_fieldsbookmark_border
കോഴിക്കോട്: വൈവിധ്യമാർന്ന ഖാദി തുണിത്തരങ്ങളും ഗ്രാമവ്യവസായ ഉൽപന്നങ്ങളുമായി ഖാദി വ്യവസായ ബോർഡ് ഒരുക്കുന്ന ഓണം-ബക്രീദ് ഖാദിമേളക്ക് ആഗസ്റ്റ് അഞ്ചിന് തുടക്കമാകും. ജില്ല ഖാദി ഗ്രാമവ്യവസായ ബോർഡ് അങ്കണത്തിൽ നടക്കുന്ന മേള തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡോ. എം.കെ. മുനീർ എം.എൽ.എ അധ്യക്ഷത വഹിക്കും. മേയർ തോട്ടത്തിൽ രവീന്ദ്രൻ ആദ്യ വിൽപന നിർവഹിക്കും. ജില്ലയിൽ ശുചിത്വ സർവേ ആഗസ്റ്റ് ഒന്നു മുതൽ കോഴിക്കോട്: കേന്ദ്ര ശുചിത്വ കുടിവെള്ള മന്ത്രാലയത്തിെൻറ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ബുധനാഴ്ച മുതൽ ശുചിത്വ സർവേ തുടങ്ങുന്നു. സ്കൂളുകൾ, അംഗൻവാടികൾ, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ, ചന്തകൾ, പഞ്ചായത്തുകൾ മുതലായ പൊതുഇടങ്ങളിലെ ശുചിത്വം, വൃത്തിയുടെ കാര്യത്തിൽ പൊതുജനങ്ങളുടെ കാഴ്ചപ്പാട് എന്നിങ്ങനെയുള്ള മത്സരാധിഷ്ഠിത മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള സർവേയിലൂടെ റാങ്ക് നിശ്ചയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story