Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയഅ്കൂബ് ഫൈസിക്ക്...

യഅ്കൂബ് ഫൈസിക്ക് സ്വീകരണം നല്‍കി

text_fields
bookmark_border
Photo kodi77.jpg പ്രധാന്‍ മന്ത്രി ജന്‍വികാസ് കാര്യക്രം ജില്ല കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്ത ഇ. യഅ്കൂബ് ഫൈസിയെ ജോര്‍ജ് എം. തോമസ് എം.എല്‍.എ പൊന്നാട അണിയിക്കുന്നു കൊടിയത്തൂർ: ന്യൂനപക്ഷ ക്ഷേമത്തിനുള്ള പ്രധാന്‍ മന്ത്രി ജന്‍വികാസ് കാര്യക്രം ജില്ല കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട എസ്.എം.എ സംസ്ഥാന സെക്രട്ടറി ഇ. യഅ്കൂബ് ഫൈസിക്ക് പൗരസ്വീകരണം നല്‍കി. സൗത്ത്‌ കൊടിയത്തൂരില്‍ നടന്ന സ്വീകരണ യോഗം ജോര്‍ജ് എം. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. സി.പി. ചെറിയ മുഹമ്മദ്, എന്‍. അലി അബ്ദുല്ല, കെ.ടി. മന്‍സൂര്‍, കെ. അബ്ദുല്‍ ഹക്കീം, ഡോ. സലാം സഖാഫി എരഞ്ഞിമാവ്, എന്‍. രവീന്ദ്രകുമാര്‍, നിയാസ് ചോല എന്നിവര്‍ സംസാരിച്ചു. കെ.ടി. അബ്ദുല്‍ ഹമീദ് സ്വാഗതവും കെ. മമ്മദ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story