Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രബന്ധരചന വിജയികളെ...

പ്രബന്ധരചന വിജയികളെ ആദരിച്ചു

text_fields
bookmark_border
തിരുവമ്പാടി: ജമാഅെത്ത ഇസ്ലാമി ഓമശ്ശേരി ഏരിയ സമിതി നടത്തിയ 'കുടുംബം ഇസ്ലാമിക വീക്ഷണത്തിൽ' പ്രബന്ധരചന മത്സരത്തിൽ വിജയിച്ചവരെ അനുമോദിച്ചു. കവി സോമനാഥൻ കുട്ടത്ത് ഉദ്ഘാടനം ചെയ്തു. കെ.ആർ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ. സക്കീർ ഹുസൈൻ, കെ.എം. അബൂബക്കർ, ഹാരിസ് മുറമ്പാത്തി, മോയി മാസ്റ്റർ എന്നിവർ സംസാരിച്ചു. മത്സര വിജയികളായ വി.ജെ. കുര്യൻ, ഫിലോമിന ടീച്ചർ, കെ.എസ്. രതി, സിനി രജിത്ത്, കൃഷ്ണൻകുട്ടി, ബാലകൃഷ്ണൻ നായർ എന്നിവർ ഉപഹാരം എറ്റുവാങ്ങി ഉന്നത വിജയികളെ ആദരിച്ചു കൂടരഞ്ഞി: അമിഗോസ് ക്ലബ് ആൻഡ് ചാരിറ്റബ്ൾ സൊസൈറ്റി കൂടരഞ്ഞിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ ഉന്നതവിജയികളെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സോളി ജോസഫ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് കെ.എസ്. അരുൺകുമാർ അധ്യക്ഷത വഹിച്ചു. ഫാ. റോയി തേക്കുംകാട്ടിൽ ക്ലബ് സെക്രട്ടറി നജീബ് കൽപൂർ, ബാബു ജോസഫ് നൗഫൽ മരഞ്ചാട്ടി, സോജൻ ആൻറണി, അരുൺ ഉണ്ണി, സെബിൻ കുളിരാമുട്ടി, ജിനേഷ് തെക്കനാട്ട്, റോഷിൻ എം.വി, സോനു കൽപൂർ, അരുൺ പെരുമ്പൂള എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story