Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്​കൂൾ പാചക...

സ്​കൂൾ പാചക ​െതാഴിലാളികൾ ഡി.ഡി.ഇ ഒാഫിസ്​ മാർച്ച്​ നടത്തി

text_fields
bookmark_border
കോഴിക്കോട്: സ്ഥിരം ജീവനക്കാരായി അംഗീകരിക്കുക, വേതനം എല്ലാ മാസവും അഞ്ചാം തീയതിക്കകം നൽകുക, ജോലിഭാരം കുറക്കുക, ഒാണം അലവൻസ് 5000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജില്ല സ്കൂൾ പാചകതൊഴിലാളി യൂനിയൻ ഡി.ഡി.ഇ ഒാഫിസിലേക്ക് മാർച്ച് നടത്തി. സ്കൂൾ പാചക തൊഴിലാളി െഫഡറേഷൻ (സി.െഎ.ടി.യു) സംസ്ഥാന പ്രസിഡൻറ് വി.പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം െചയ്തു. ജില്ല പ്രസിഡൻറ് സി.പി. സോമൻ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി പി. നാരായണൻ, എം. മുരളീധരൻ, കെ.കെ. രാഘവൻ, സുഭദ്ര തുടങ്ങിയവർ സംസാരിച്ചു. സ്റ്റേഡിയത്തിനടുത്തുനിന്ന് തൊഴിലാളികൾ പ്രകടനമായെത്തിയാണ് ഡി.ഡി.ഇ ഒാഫിസിലേക്ക് മാർച്ച് െചയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story