Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2018 5:53 AM GMT Updated On
date_range 2018-07-27T11:23:53+05:30ക്ഷീര കര്‍ഷസംഗമം 30ന്
text_fieldsവടകര: േബ്ലാക്ക് പഞ്ചായത്തും ക്ഷീര വികസന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ക്ഷീരസംഗമം 30ന് രാവിലെ ഒമ്പത് മുതല്‍ ടൗണ്‍ഹാളില്‍ നടക്കും. ക്ഷീരവികസന വകുപ്പില്‍നിന്ന് വിരമിക്കുന്ന ഓഫിസര്‍ എം. ഉണ്ണികൃഷ്ണന് യാത്രയയപ്പും നല്‍കും. മന്ത്രി എ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന ക്ഷീരവികസന സെമിനാറില്‍ ജില്ല ക്ഷീരപരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ ജോണ്‍ തോമസ് സംസാരിക്കും. കര്‍ഷക സംഗമത്തിെൻറ മുന്നോടിയായി 29ന് നടക്കുതാഴ ക്ഷീരസംഘം പരിസരത്ത് നടക്കുന്ന കന്നുകാലി പ്രദര്‍ശനം നഗരസഭ വൈസ് ചെയര്‍പേഴ്സൻ പി. ഗീത ഉദ്ഘാടനം ചെയ്യും. ബസ് കാത്തിരിപ്പുകേന്ദ്രം ഉദ്ഘാടനം വടകര: വിജ്ഞാന്‍ കലാവേദി പതിയാരക്കര ചോയിനാണ്ടി മീത്തല്‍ നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രം ചിത്രകല അധ്യാപകന്‍ കെ. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കലാവേദി പ്രസിഡൻറ് ആര്‍.എസ്. ശ്രീരാഗ് അധ്യക്ഷത വഹിച്ചു. വി.എം. സുരേഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ആലോള്ളകണ്ടി ബാലകൃഷ്ണനെ അനുസ്മരിച്ചു. ഡോ. വി.പി. ഗിരീഷ് ബാബു, ഒ.പി. രാഘവന്‍, സി. മനോജ്, ഒ.പി. ചന്ദ്രന്‍, വി.പി. സുനില്‍കുമാര്‍, കെ.കെ. കുഞ്ഞബ്ദുല്ല, സാനു ചന്ദ്രന്‍, കെ.എം. ശശീന്ദ്രന്‍, ദിലീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. കര്‍ഷക സമ്പര്‍ക്ക പരിപാടി വടകര: ക്ഷീരവികസന വകുപ്പും കോട്ടപ്പള്ളി ക്ഷീരോല്‍പാദക സഹകരണ സംഘവും സംയുക്തമായി കര്‍ഷക സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.വി. സമീറ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. സംഘം പ്രസിഡൻറ് വി.വി. തങ്കമണി, വാര്‍ഡ് മെംബര്‍ ടി.എ. നസീറ എന്നിവര്‍ സംസാരിച്ചു. ക്ഷീരവികസന ഓഫിസര്‍ സി.എച്ച്. ഉസ്ന, ശ്രീജിത്ത്, പി. അനില്‍കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. വിദ്യാഭ്യാസ പരിരക്ഷ പദ്ധതി വടകര: ജില്ല പഞ്ചായത്ത് നടപ്പാക്കി വരുന്ന എജുകെയര്‍ സമഗ്ര വിദ്യാഭ്യാസ പരിരക്ഷ പദ്ധതിയുടെ സ്കൂള്‍ തല ഉദ്ഘാടനം ചോറോട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നു. ചരിത്രകാരന്‍ പി. ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ നന്ദുകൃഷ്ണക്ക് വാര്‍ഡ് മെംബര്‍ ശ്യാമള പൂവേരി ഉപഹാരം നല്‍കി. എന്‍.ടി. ഷാജി അധ്യക്ഷത വഹിച്ചു. അന്ത്രു തയ്യുള്ളതില്‍, കെ.കെ. ബാബു, എ.കെ. സൈക്ക് എന്നിവര്‍ സംസാരിച്ചു. പ്രവാസി ലീഗ്; സമര വിളംബര സംഗമം സംഘടിപ്പിക്കുന്നു വടകര: ജില്ല പ്രവാസി ലീഗ് 'പ്രയാണം 2018'െൻറ ഭാഗമായി പ്രഖ്യാപിച്ച രോഗമുക്ത പ്രവാസി സമൂഹം എന്ന പദ്ധതിയുടെ തുടക്കം വടകരയില്‍. അടുത്തമാസം എട്ടിന് സംസ്ഥാന പ്രവാസി ലീഗ് ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന മാര്‍ച്ചിെൻറ പ്രചാരണാര്‍ഥം നടത്തുന്ന പ്രവാസി സമര വിളംബര സംഗമവും ഓര്‍ക്കാട്ടേരി കമ്യൂണിറ്റി ഹാളില്‍ ഈ മാസം 29ന് നടക്കും. നേതൃതല യോഗത്തില്‍ ജില്ല പ്രവാസി ലീഗ് പ്രസിഡൻറ് കെ.പി. ഇമ്പിച്ചി മമ്മു ഹാജി അധ്യക്ഷത വഹിച്ചു. ഹുസയില്‍ കമ്മന, അഹമ്മദ് കുറ്റിക്കാട്ടൂര്‍, മൂസ ഹാജി, കാരാളത്ത് പോക്കര്‍ ഹാജി, സി.വി. സലാം, എം.കെ. യൂസഫ് ഹാജി, പി.കെ. മജീദ് ഹാജി, ഹാഷിം കോയ, സാജിദ് മുണ്ട്യാട്ട്, പാലംപറ്റ കുഞ്ഞാലി ഹാജി എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം വടകര: തോടന്നൂര്‍ േബ്ലാക്കും ക്ഷീരവികസന വകുപ്പും േബ്ലാക്കിലെ ക്ഷീരകര്‍ഷക സംഘങ്ങളും സംയുക്തമായി നടത്തുന്ന ക്ഷീരകര്‍ഷക സംഗമത്തിെൻറ സ്വാഗതസംഘം രൂപവത്കരിച്ചു. േബ്ലാക്ക് പഞ്ചായത്ത് മെംബര്‍ സി. ബാലന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ ആര്‍.കെ. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. േബ്ലാക്ക് പഞ്ചായത്തംഗം ബവിത്ത് മലോല്‍, ഗ്രാമപഞ്ചായത്തംഗം ഇബ്രാഹിം ഹാജി, സി.എച്ച്. ഹുസ്ന, ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: വി.വി. തങ്കമണി (ചെയര്‍), സി.എച്ച്. ഹുസ്ന (ജന.കണ്‍). എസ്.എഫ്.ഐ ആക്രമണം അവസാനിപ്പിക്കണമെന്ന് വടകര: കീഴല്‍ എസ്.എന്‍.ഡി.പി കോളജില്‍ എ.ബി.വി.പിയുടെ വടകര നഗര്‍ വൈസ് പ്രസിഡൻറ് കെ.ടി. ദീനദയാലിനു മര്‍ദനമേറ്റ സാഹചര്യത്തിൽ പ്രദേശത്തെ കോളജുകളില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കു നേരെ എസ്.എഫ്.ഐ ഏകപക്ഷീയമായി ആക്രമണങ്ങള്‍ അഴിച്ചു വിടുകയാണെന്ന് സംഘടന വാര്‍ത്തക്കുറിപ്പില്‍ കുറ്റപ്പെടുത്തി. തലക്കും കൈകാലുകള്‍ക്കും പരിക്കേറ്റ ദീനദയാലിനെ വടകര ഗവ. ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിയായ ഇയാളെ ക്ലാസില്‍ നിന്നിറക്കി എസ്.എഫ്.ഐക്കാര്‍ അക്രമിച്ചെന്നാണ് പരാതി.
Next Story